മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യമത്സരത്തിന് ഹൂസ്റ്റണ്‍ ഒരുങ്ങുന്നു

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: അമേരിക്കയിലെ സാംസ്കാരിക നഗരം എന്നറിയപ്പെടുന്ന ഹൂസ്റ്റണില്‍ “മിസ് മലയാളി യുഎസ്എ 2018 സൗന്ദര്യ മത്സരത്തിന്” അരങ്ങൊരുങ്ങുന്നു. ഈ പരിപാടി ഒരു ചരിത്ര സംഭവം ആക്കി മാറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സംഘാടകയും ഹൂസ്റ്റണിലെ സാംസ്കാരിക കലാവേദികളിലെ നിറ സാന്നിധ്യവുമായ ലക്ഷ്മി പീറ്റര്‍ അറിയിച്ചു.

ഏപ്രില്‍ 28 നു ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ (1415, Constitution Ave, Stafford, TX 77477) വച്ച് നടത്തപെടുന്ന ഈ സൗന്ദര്യ മത്സരത്തോടനുബന്ധിച്ചു ഒരുക്കുന്ന വര്ണപ്പകിട്ടാര്ന്ന നൃത്ത സംഗീത പരിപാടികളും കാണികളെ ആനന്ദ നിര്‍വൃതിലാക്കുമെന്നു ലക്ഷ്മി പറഞ്ഞു. ഹൂസ്റ്റണിലെ പ്രശസ്തമായ ലഷ്മി ഡാന്‍സ് അക്കാഡമിയുടെ ഇവെന്റ്‌സ് ഡിവിഷന്റെ നേതൃത്വത്തിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

13 മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്കായി ഒരുക്കിയിരിക്കുന്ന വിവിധ മല്‌സരങ്ങള്‍ ഈ പരിപാടിയെ വേറിട്ടതാക്കുന്നു. മിസ് ടീന്‍ മലയാളീ (13- 17 വയസ്സ് ), മിസ് മലയാളീ (18- 35 വയസ്സ്) മിസ്സസ് മലയാളീ (21- 65 വയസ്സ് ) എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍. ഈ മല്‌സരങ്ങളില്‍ ഫൈനലില്‍ വിജയിക്കുന്നവര്‍ക് മൊത്തം 6000 ഡോളറിന്റെ ക്യാഷ് അവാര്‍ഡുകളാണ് കാത്തിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന ഇന്ത്യന്‍ സൗന്ദര്യ മത്സരമായ മിസ് ഇന്ത്യയുഎസ്എ (Miss India USA) യില്‍ മത്സരിക്കുന്നതിനുള്ള അര്ഹതയും ലഭിക്കുന്നതാണ്. അതോടൊപ്പം ബോളിവുഡ് പേജന്റെ ഇന്റര്‍നാഷണല്‍ (Bollywood Pageant International ) ല്‍ മത്സരിക്കുന്നതിനുള്ള യോഗ്യതയും കരസ്ഥമാക്കുന്നു.

ആവേശകരമായ പ്രതികരണങ്ങള്‍ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നനും അമേരിക്കയിലെ 12 സംസ്ഥാനങ്ങളില്‍ നിന്നായി 50 ല്‍ പരം മത്സരാര്‍ത്ഥികള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തതായി ലക്ഷ്മി അറിയിച്ചു. ഫാഷന്‍ , ടാലെന്റ്‌റ്, ജഡ്ജസ് ചോദ്യ റൗണ്ടുകളായി തിരിച്ചിരിക്കുന്ന മത്സരങ്ങള്‍ക്ക് വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരായ വിധികര്‍ത്താക്കളാണ് അണിനിരക്കുന്നതു. ഓഡിഷന്‍സ് ഈ ആഴ്ച തന്നെ ആരംഭിക്കുന്നുവെങ്കിലും പുതുതായി മല്‌സരത്തില് പങ്കെടുക്കുവാന്‍ താല്പര്യം ഉള്ളവര്‍ക്ക് ഇനിയും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാമെന്നു ഫോമാ യുടെ മുന്‍ മലയാളീ മങ്കയും പ്രശസ്ത ഭരതനാട്യം നര്‍ത്തകിയും സംഗീതജ്ഞയും ആയ ലക്ഷ്മി പീറ്റര്‍ പറഞ്ഞു.

മിസ് ഫാഷന്‍ വീക്കും അനേക സൗന്ദര്യ മത്സര പുരസ്കാര ജേതാവുമായ ഒറ്റപ്പാലം സ്വദേശി ഹിമി ഹാരിദാസ് ഈ പരിപാടിയുടെ ഡയറക്ടര്‍ ആയി മേല്‍നോട്ടം വഹിക്കും. മത്സരാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഉപദേശവും സഹായവയും നല്‍കാന്‍ ഹിമയുടെ ടീം തയ്യാറായി കഴിഞ്ഞുവെന്ന് ലഷ്മി പീറ്റര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്കും ഇവന്റ് പാസിനുമായി ബന്ധപെടുക :malayaleeusapageant@gmail.com OR 713 701 5100

Picture2