വെളുത്ത ദൈവസങ്കല്പങ്ങള്‍ക്ക് കറുപ്പ് നിറം നല്‍കി നരേഷ് നിലും ഭരദ്വാജ് സുന്ദറും

കാര്‍മുകില്‍ വര്‍ണനായ കൃഷ്ണനെയും നീലകണ്ഠനായ ശിവനെയും വെളുത്ത നിറത്തിലുള്ളവരാക്കുന്ന ദൈവസങ്കല്പമാണ് നമ്മുക്കുള്ളത്. വെളുത്ത നിറമുള്ള ഉത്തരേന്ത്യക്കാരുടെ ദൈവസങ്കല്പങ്ങളില്‍ ദൈവം വെളുത്ത നിറത്തിലുള്ളത് സ്വാഭാവികമാണ്. എന്നാല്‍ ഭൂരിഭാഗം ജനങ്ങളും കറുത്ത നിറക്കാരായ ദക്ഷിണേന്ത്യക്കാരുടെ ദൈവസങ്കല്പങ്ങള്‍ക്കും എങ്ങനെയാണ് വെളുത്ത നിറം വന്നുചേര്‍ന്നത്?

സരസ്വതി

വെളുത്ത ദൈവസങ്കല്പങ്ങള്‍ക്ക് കറുപ്പ് നിറം നല്‍കി പുനരാവിഷ്‌കരിക്കുകയാണ് നിന്നുള്ള ചലച്ചിത്ര സംവിധായകരായ നരേഷ് നിലും ഭരദ്വാജ് സുന്ദറും. ‘കറുപ്പ് അഴക് മാത്രമല്ല, ദിവ്യവുമാണ് ‘ എന്നാണ് അവര്‍ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

ഭദ്രകാളി

സരസ്വതി, ഭദ്രകാളി, ലക്ഷ്മി, ശിവന്‍, മുരുകന്‍, സീതയും ലവകുശന്മാരും, കൃഷ്ണന്‍ തുടങ്ങിയ ദൈവങ്ങളുടെ പ്രതിരൂപങ്ങളാണ് ഇവര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഫോട്ടോഷൂട്ടിലൂടെ വെളുത്ത നിറത്തോടുള്ള പ്രത്യേക മമതയെ ഉടച്ചുവാര്‍ക്കുന്നതിനൊപ്പം ദൈവങ്ങളെ ഏതു രൂപത്തിലും സ്വീകരിക്കാന്‍ തയ്യാറാകുന്ന നമ്മള്‍ നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതെ മനുഷ്യരെയും അംഗീകരിക്കണമെന്ന സന്ദേശവും സമൂഹത്തിന് നല്‍കുന്നു.

ലക്ഷ്മി
ശിവന്‍

 

മുരുകന്‍

 

കൃഷ്ണന്‍
സീതയും ലവകുശന്മാരും