എന്‍ എസ്സ് എസ്സ് കാനഡയുടെ 16 മതു വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21 ശനിയാഴ്ച

ടൊറന്റോ: എന്‍ എസ്സ് എസ്സ് കാനഡയുടെ 16 മതു വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21 ശനിയാഴ്ച വൈകിട്ട് 6 മണിയ്ക്ക് ഹെറാള്‍ഡ് എം െ്രെബറ്റ് വൈറ്റ് സക്കണ്ടറി സ്കൂള്‍,ബ്രാംപ്ടണില്‍ വച്ച് നടത്തപ്പെടുന്നു.മുന്‍കാലങ്ങളെ അപേക്ഷിച്ചു വളരെ വിപുലമായ രീതിയില്‍ ഉള്ള ആഘോഷങ്ങള്‍ക്കാണ് ഇത്തവണ വേദി ഒരുങ്ങിയിരിയ്ക്കുന്നത്.

വിഷുക്കണി,വിഷു പാട്ട്,വിഷു കൈനീട്ടം, എന്നതിന് പുറമെ വിവിധങ്ങളായ കലാ പരിപാടികളും,വിഭവ സമൃദ്ധമായ വിഷു സദ്യയും ഒരുക്കിയിട്ടുണ്ട്.നൂറില്‍ അധികം കുഞ്ഞുങ്ങള്‍ വിഷു കൈനീട്ടം വാങ്ങുന്ന എന്‍ എസ്സ് എസ്സ് വിഷു കാനഡയിലെ അത്യഅപൂര്‍വ്വ കാഴ്ചകളില്‍ ഒന്നാണ്.തായമ്പകയുടെ മേള കൊഴുപ്പ് വിഷു പരിപാടികള്‍ക്ക് മിഴിവേകും.

കേരളത്തിന്റെ തനതു ചെണ്ടമേളത്തിനും പുറമെ ഭാരത നാട്യം,മോഹിനിയാട്ടം,തിരുവാതിര,കോമഡി സ്കിറ്റ്,ഗാനങ്ങള്‍ ,സിനിമാറ്റിക് ഡാന്‍സ്‌ബോ,ളിവുഡ് ഡാന്‍സ് ,ഉപകരണ സംഗീതം,എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പു നല്‍കും.500 ലധികം പേര്‍ക്ക് സംബന്ധിക്കാവുന്ന ആഡിറ്റോറിയത്തില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ഒരുക്കിയിരിയ്ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: E-Mail: nsscanada@hotmail.com or Web: www.nsscanada.org ,Tel: 416 8393773 എന്ന നമ്പറിലോ ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ