ശോഭനാ ജോര്‍ജിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിനെതിരെ അശ്ലീല പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിന് ചെങ്ങന്നൂര്‍ സ്വദേശി മനോജ് അറസ്റ്റില്‍.

തനിക്കെതിരെ അശ്ലീല പോസ്റ്റുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ശോഭനാ ജോര്‍ജ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് കണവന്‍ഷനില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ തനിയ്‌ക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചിരുന്നതായും ശോഭന പറയുന്നു.