യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ പാകിസ്താനില്‍ നിന്ന് 139 പേര്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ സൂരക്ഷ കൗണ്‍സില്‍(യുഎന്‍എസ്‌സി) പുറത്തുവിട്ട ആഗോള ഭീകരരുടെ പുതിയ പട്ടികയില്‍ പാകിസ്താനില്‍ നിന്ന് 139 പേര്‍. പട്ടികയില്‍ കൂടുതല്‍ പേരും പാകിസ്താനില്‍ നിന്നുള്ളവരാണ്. ഇവരില്‍ അധികവും ലഷ്‌കര്‍ ഇ തോയ്ബയുടെയും ജെയ്‌ഷെ ഇ മുഹമ്മദിന്റെയും പ്രവര്‍ത്തകരാണ്.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്ദിനെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാവൂദിന് നിരവധി വ്യാജ പാസ്‌പോര്‍ട്ടുകളുള്ളതായും കറാച്ചിയിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭീകരര്‍ പാകിസ്താനില്‍ താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭീകരവാദികളെ പാകിസ്താന്‍ സഹായിക്കുന്നുവെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണയ്ക്കുന്നതാണ് യുഎന്നിന്റെ പുതിയ റിപ്പോര്‍ട്ട്.