ആര്‍പ്പുവിളിയും ഡാന്‍സുമായി മോഹന്‍ലാലിലെ ലാലേട്ടന്‍ പാട്ടെത്തി

ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മോഹന്‍ലാല്‍ സിനിമയിലെ തരംഗമായിരുന്ന ലാലേട്ടന്‍ പാട്ടിന്റെ പൂര്‍ണരൂപം എത്തി. ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ പശ്ചാത്തല സംഗീതമായി ഈ പാട്ടായിരുന്നു ഉണ്ടായിരുന്നത്. സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ഹിറ്റായിരുന്നു ഗാനം.

ടോണി ജോസഫ് പള്ളിവാതുക്കലും നിഹാല്‍ സാദിഖും ഈണമിട്ട ഗാനം പാടിയിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ്. സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രം വിഷുവിന് തിയേറ്ററുകളില്‍ എത്തും.