കമ്മാര സംഭവത്തിലെ ‘ഞാനോ രാവോ’ ഗാനം പുറത്തിറങ്ങി

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന കമ്മാര സംഭവത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നു ആലപിച്ചിരിക്കുന്ന ഞാനോ ഞാനോ രാവോ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്.

മൂന്ന് വേഷങ്ങളിലായാണ് ദിലീപ് സിനിമയില്‍ എത്തുന്നത്. സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, മുരളി ഗോപി, ഇന്ദ്രന്‍സ്, ശ്വേത മേനോന്‍, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 14 ന് ചിത്രം തിയേറ്ററുകളില്‍ എത്തും