പീറ്റര്‍ വടക്കുഞ്ചേരി കലാപ്രതിഭ; റേച്ചല്‍ വര്‍ഗീസ് കലാതിലകം

ജിമ്മി കണിയാലി

ചിക്കാഗോ: മലയാളി അസോസിയേഷന്‍ കലാമേള 2018 ല്‍ കലാപ്രതിഭയായി പീറ്റര്‍ വടക്കുഞ്ചേരിയും കലാതിലകമായി റേച്ചല്‍ വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു. ഫ്‌ളവേഴ്‌സ് ടി.വി. യു.എസ്.എ. ആയിരുന്നു ഈ കലാമേളയുടെ പ്രായോജകര്‍.

 ബെല്‍വുഡിലുള്ള സീറോമലബാര്‍ കത്തീഡ്രല്‍ ഹാളില്‍ മുന്‍ വര്‍ഷത്തെ കലാപ്രതിഭ ടോബി കൈതക്കത്തൊട്ടിയും കലാതിലകം എമ്മാ കാട്ടൂക്കാരനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയതോടെയാണ് കലാമേളയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം കലാമേള ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. നാലുവേദികളിലായി 50 ഇനങ്ങളില്‍ 750 കുട്ടികളാണ് വിവിധ മത്സരങ്ങളില്‍ പങ്കെടുത്തത്.

 വളരെയധികം കുട്ടികള്‍ പങ്കെടുത്ത ആവേശകരമായ സ്‌പെല്ലിംഗ് ബി മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ സാമുവല്‍ തോമസ് ലൂക്ക് ചിറയില്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡിന് അര്‍ഹനായി. സബ് ജൂനിയര്‍ സ്‌പെല്ലിംഗ് ബീയില്‍ ഒന്നാംസ്ഥാനം നേടിയ സെറീനാ മുളയാനിക്കുന്നേല്‍ മനോജ് അച്ചേട്ട് സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡ് കരസ്ഥമാക്കി.

 മലയാളം റിഡിംഗ് മത്സരത്തില്‍ ഐഡന്‍ അനീഷ് സബ് ജൂണിയര്‍ വിഭാഗത്തിലും പീറ്റര്‍ വടക്കുഞ്ചേരി ജൂണിയര്‍ വിഭാഗത്തിലും ഒന്നാമതെത്തി സീറോ മലബാര്‍ മലയാളം സ്‌കൂള്‍ സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡുകള്‍ കരസ്ഥമാക്കി.

 കൊച്ചി എം.എല്‍.എ. കെ.ജെ. മാക്‌സി ആയിരുന്നു കലാമേളയിലെ വിശിഷ്ടാതിഥി. കെ.ജെ. മാക്‌സി എം.എല്‍.എ.യെ സെക്രട്ടറി ജിമ്മി കണിയാലി സദസ്സിന് പരിചയപ്പെടുത്തി. കലാമേളയ്ക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ച കെ.ജെ. മാക്‌സി ഏഴാംകടലിനക്കരെ മറ്റൊരു കേരളത്തിലെത്തിയ ഒരു പ്രതീതിയാണ് അനുഭവപ്പെടുന്നത് എന്ന് പറയുകയും കലാമേളയ്ക്ക് എല്ലാവിധ വിജയങ്ങളും ആശീര്‍വദിക്കുകയുണ്ടായി.

ടോമി അമ്പേനാട്ട് ചെയര്‍മാനും ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജിതേഷ് ചുങ്കത്ത് എന്നിവര്‍ കോ-ചെയര്‍മാന്‍മാരുമായുള്ള കമ്മറ്റിയാണ് കലാമേളയുടെ ചുക്കാന്‍പിടിച്ചത്. മത്ത്യാസ് പുല്ലാപ്പള്ളില്‍, ജോഷി മാത്യു പുത്തൂരാന്‍, അച്ചന്‍കുഞ്ഞ് മാത്യു, സണ്ണി മൂക്കേട്ട്, ഷാബു മാത്യു, ഷിബു മുളയാനിക്കുന്നേല്‍, സഖറിയ ചേലയ്ക്കല്‍, ജേക്കബ് മാത്യു, ജോഷി വള്ളിക്കളം, ബിജി സി. മാണി, സ്റ്റാന്‍ലി കളരിക്കമുറി,  ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ തുടങ്ങിയ ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ കമ്മറ്റിയെ സഹായിച്ചു.

 ആണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി കലാപ്രതിഭ ആയ പീറ്റര്‍ വടക്കുഞ്ചേരിക്ക് ജോണ്‍സണ്‍ കണ്ണൂക്കാടന്‍  സ്‌പോണ്‍സര്‍ ചെയ്ത ഔസേഫ്  കണ്ണൂക്കാടന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി കെ.ജെ. മാക്‌സി എം.എല്‍.എ. സമ്മാനിച്ചു. പെണ്‍കുട്ടികളില്‍ ഏറ്റവും അധികം പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി കലാതിലകം ആയ റേച്ചല്‍ വര്‍ഗീസിന് ശ്രീ. മൈക്കിള്‍ മാണിപറമ്പില്‍  സ്‌പോണ്‍സര്‍ ചെയ്ത അന്നാ മാണിപറമ്പില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി  കെ.ജെ. മാക്‌സി  എം.എല്‍.എ. സമ്മാനിച്ചു. എമ്മാ കാട്ടൂക്കാരനും പ്രണവ് മുരുകേഷും റൈസിംഗ് സ്റ്റാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

 ഈ കലാമേള വിജയിപ്പിക്കുവാന്‍ അന്‍ഷാ ജോയി അമ്പേനാട്ട്,  സരളാ വര്‍മ്മ, ലീലാ ജോസഫ്, ക്രിസ് റോസ് വടകര, ജോസ് മണക്കാട്ട്, ലൂക്ക് ചിറയില്‍, ഷാബു മാത്യു, ആല്‍വിന്‍ ഷിക്കൂര്‍, ബാബു മാത്യു, ബാബു തൈപ്പറമ്പില്‍, സന്തോഷ് നായര്‍, ജോഷി മാത്യു പുത്തൂരാന്‍, സ്റ്റാന്‍ലി കളരിക്കമുറി, ബിജി സി മാണി, ജെയിംസ്  പുത്തന്‍പുരയില്‍, ഫ്രാന്‍സിസ് ഇല്ലിക്കല്‍, സന്തോഷ് കളരിക്കപ്പറമ്പില്‍, മനോജ് അച്ചേട്ട്, ഷിബു മുളയാനിക്കുന്നേല്‍, അച്ചന്‍കുഞ്ഞ് മാത്യു, സന്തോഷ് കുര്യന്‍, ജോഷി വള്ളിക്കളം, മത്ത്യാസ് പുല്ലാപ്പള്ളില്‍, സഖറിയ ചേലയ്ക്കല്‍, സണ്ണി മൂക്കേട്ട്, സിബിള്‍ ഫിലിപ്പ്, സാബു തോമസ്, ചാക്കോ മറ്റത്തിപറമ്പില്‍, ജോണ്‍ സെബാന്‍ വര്‍ക്കി തുടങ്ങി  ഒട്ടനവധി പേര്‍ വിവിധ വേദികളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുവാന്‍ സഹായിച്ചു. ഫൊക്കാനയുടെ അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ലീലാ മരേട്ടും കലാമേള വിജയികളെ അനുമോദിക്കുവാനും പരിപാടികളില്‍ പങ്കെടുക്കുവാനും എത്തിയിരുന്നു.

ശ്രീ മോനു വര്‍ഗീസ്, ബിജു സക്കറിയ (ഫ്‌ളവേഴ്‌സ് ടിവി യു.എസ്.എ.), അല്ലന്‍ ജോര്‍ജ് (ഏഷ്യാനെറ്റ്), ജോഷി വള്ളിക്കളം, ജോഷി മാത്യു പുത്തൂരാന്‍ തുടങ്ങിയവര്‍ ഫോട്ടോ, വീഡിയോ വിഭാഗങ്ങള്‍ കൈകാര്യം ചെയ്തു.

 ഈ കലാമേള വിജയിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് വളരെയധികം കഠിനാദ്ധ്വാനം ചെയ്ത ജിതേഷ് ചുങ്കത്ത്, ജേക്കബ് മാത്യു പുറയമ്പള്ളിക്കും പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, കലാമേള ചെയര്‍മാന്‍ ടോമി അമ്പേനാട്ട്, സെക്രട്ടറി ജിമ്മി കണിയാലി എന്നിവര്‍ പ്രത്യേകം നന്ദി പറഞ്ഞു.

 റിപ്പോര്‍ട്ട്: ജിമ്മി കണിയാലി

A small toke of gratitude to KJ MAXI MLA

A small toke of gratitude to KJ MAXI MLA_

K J Maxi MLA addressing the audience

Kalamela 2018 inauguration by last year Kalathilkam and Kala pratibha

Malayalam Reading winner receiving cash award

Malayalam Reading winner sub Junior

Peter Vadakumcherry Receiving Kala Pratibha Trophy

Peter Vadakumcherry with his parents

Rachel Varghese receiving Kala Thilakam Trophy