സന്ദീപും കുടുംബവും സുരക്ഷിതരായി മടങ്ങി എത്താന്‍ പ്രാര്‍ത്ഥനയോട് ഫോക്കാനായും

ശ്രീകുമാര്‍ ഉണ്ണിത്താന്‍

വെള്ളിയാഴ്ച മുതല്‍ സാന്റാ ക്ലരിറ്റ, ലോസ് എഞ്ചലസില്‍ കാണാതായ സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9) എന്നിവര്‍ സുരക്ഷിതമായി തിരിച്ചു വരാന്‍അമേരിക്കന്‍ മലയാളി സമൂഹം പ്രാര്‍ത്ഥന നിരതരായി നിലകൊള്ളുകായണ്. ആ കുടുംബത്തിനു ഒരാപത്തും പറ്റല്ലേ എന്ന പ്രാര്‍ത്ഥനയോട് ഓരോ മലയാളിയും കഴിഞ്ഞ അഞ്ച് ദിവസമായി കഴിയുബോള്‍, ആ കുടുംബം സുരക്ഷിതരായി മടങ്ങി എത്താന്‍ വേണ്ടി ഫോക്കാനായും പ്രാര്‍ത്ഥിക്കുന്നു. ഫോക്കാനായും കാലിഫോര്‍ണിയയിലുള്ള തങ്ങളുടെ കുടുംബങ്ങളുമായും സഹപ്രവര്‍ത്തകരുമായി പരമാവധി കോര്‍ഡിനേഷന് വേണ്ടി ശ്രമിച്ചികൊണ്ടിരിക്കുന്നു. കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ഗീത ജോര്‍ജ് രക്ഷാപ്രവര്‍ത്തത്തിന്റെ അപ്‌ഡേറ്റ് ഫൊക്കാന നേതാക്കളുമായി നിരന്തരം ഷെയര്‍ ചെയ്യുന്നുണ്ട്.

സന്ദീപും കുടുംബവും സുരക്ഷിതരായി മടങ്ങി എത്താന്‍ പ്രതീക്ഷാനിരഭരരായി കാത്തിരിക്കുകയാണെന്ന് ഫൊക്കാന നാഷണല്‍ കമ്മിറ്റി അറിയിച്ചു.പോലീസ് ഗൗരവ പൂര്‍വം ഈ കേസ് അന്വേഷിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സന്ദീപും കുടുംബവും ഒരാപത്തും കൂടാതെ തിരിച്ചു വരാന്‍ കഴിയട്ടെ എന്ന്പ്രാര്‍ത്ഥിക്കുന്നതായി ഫൊക്കാന എക്‌സി.കമ്മിറ്റിയും അറിയിച്ചു