കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും എന്തിനാണ് സംരക്ഷിക്കുന്നത്

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ ബലാത്സംഗ കേസില്‍ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമങ്ങള്‍ വര്‍ധിച്ചു വരുന്നു. ഈ ആക്രമണങ്ങളെക്കുറിച്ച് താങ്കള്‍ എന്താണ് ചിന്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി മോദിയോട് ചോദിക്കുന്നു.

”കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും എന്തിനാണ് സംസ്ഥാനം സംരക്ഷിക്കുന്നത്? ഞങ്ങള്‍ കാത്തിരിക്കുകയാണ്. നിങ്ങള്‍ തുറന്ന് സംസാരിക്കൂ”. ട്വിറ്ററിലൂടെ രാഹുല്‍ഗാന്ധി പറഞ്ഞു.

:ക​ത്വ, ഉ​ന്നാ​​വോ സം​ഭ​വ​ങ്ങ​ളി​ല്‍ പ്രതിഷേധിച്ച്‌​  കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്​ത ഇന്ത്യ ഗേറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പേരാണ് എത്തിയത്. അര്‍ധ രാത്രിയില്‍ വിളിച്ചു ചേര്‍ത്ത മാര്‍ച്ചില്‍ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും മറ്റ് യുവജവനങ്ങളും കുട്ടികളും വയോധികരുമുള്‍പ്പെടെയുള്ളവര്‍ മെഴുകുതിരി കത്തിച്ച് അണിചേര്‍ന്നു.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച്‌ ഇന്ത്യ ഗേറ്റിലാണ് അവസാനിച്ചത്. ഇന്ത്യ ഗേറ്റിലേക്കുള്ള വഴി പൊലീസ് അടച്ചിരുന്നുവെങ്കിലും ബാരിക്കേഡുകള്‍ ചാടിക്കടന്ന് രാഹുലിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ ഇന്ത്യാഗേറ്റിലേക്ക് പോയി. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വാദ്ര, ഗുലാംനബി ആസാദ്, അശോക് ഗെഹ്‌ലോട്ട്, അംബിക സോണി തുടങ്ങിയ നേതാക്കളും പങ്കു ചേര്‍ന്നു.

11 മണിയോടെതന്നെ ഇന്ത്യ ഗേറ്റില്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. നിശ്ശബ്​ദത പാലിക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നെങ്കിലും പലപ്പോഴും അത്​ ലംഘിക്കപ്പെടുകയും സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങുകയും ചെയ്​തു.

കത്വ സംഭവത്തെ അപലപിച്ച്‌​ രാഹുല്‍ ഗാന്ധി ട്വീറ്റ്​ ചെയ്​തതിന്​ പിന്നാലെയാണ്​ കോണ്‍ഗ്രസ്​ മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. കത്വ ബലാത്സംഗത്തിലെ പ്രതികള്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടരുത്. എങ്ങിനെയാണ് ഈ അക്രമികളെ ചിലര്‍ക്ക് സംരക്ഷിക്കാന്‍ കഴിയുക. നി​ഷ്ക​ള​ങ്ക​യാ​യ ഒരു കു​ട്ടി​യോ​ട് കാട്ടിയ ക്രൂ​ര​തയെ രാ​ഷ്ട്രീ​യവത്കരിക്കാന്‍ അനുവദിക്കരുതെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കത്വ സംഭവത്തില്‍​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം എ​ട്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച ര​ണ്ടു പൊ​ലീ​സു​കാ​രും പ്ര​തി​ക​ളാ​ണ്. അറസ്​റ്റിലായവരില്‍ ഒ​രാ​ള്‍ കാ​മ​പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന്​ കി​ലോ​മീ​റ്റ​റു​ക​ള്‍ താ​ണ്ടി ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മീ​റ​ത്തി​ല്‍​നി​ന്ന്​ യാ​ത്ര​ചെ​യ്​​ത്​​ എ​ത്തി​യെ​ന്ന കു​റ്റ​പ​ത്ര​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍ ന​ടു​ക്ക​മു​ള​വാ​ക്കു​ന്ന​താ​യി. കു​തി​ര​യെ മേ​യ്​​ക്കാ​ന്‍ പോ​യ എ​ട്ടു​വ​യ​സ്സു​കാ​രി പെ​ണ്‍​കു​ട്ടി​ക്ക്​ വ​ന​ത്തി​ല്‍ സം​ഭ​വി​ച്ച​ത്​​ എ​ന്തെ​ന്ന കു​റ്റ​പ​ത്ര​ത്തി​ലെ മ​റ്റു വി​വ​ര​ണ​ങ്ങ​ളും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. ജ​നു​വ​രി 10ന്​ ​വീ​ട്ടി​ല്‍ നി​ന്ന്​ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യെ ഒ​രാ​ഴ്​​ച​ക്കു​ശേ​ഷ​മാ​ണ്​ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

Image result for Rahul Gandhi Leads Midnight March