സെന്റ് തോമസിന്റെ വരവ് ഒരു കളക്ടീവ് മിത്ത്: കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ച് പഠനം നടത്തിയ സൂസന്‍ വിശ്വനാഥന്‍

സെന്റ് തോമസിന്റെ വരവ് ഒരു കളക്ടീവ് മിത്താണെന്ന് കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തെക്കുറിച്ച് പഠനം നടത്തി ‘ദ ക്രിസ്റ്റ്യന്‍സ് ഓഫ് കേരള’ എന്ന പുസ്തകം രചിച്ച സൂസന്‍ വിശ്വനാഥന്‍. 2000 വര്‍ഷങ്ങളായി സിറിയന്‍ ക്രിസ്താനികളാല്‍ സിറിയന്‍ ക്രിസ്താനികള്‍ക്കായി പ്രചരിപ്പിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന ഒന്നാണിത്.

കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകള്‍ എന്ന പുസ്തകത്തില്‍ സെന്റ് തോമസ് കേരളത്തില്‍ വന്നിരുന്നില്ല എന്നാണ് ചരിത്രകാരനായ ഡോ. എംജിഎസ് നാരായണന്‍ നിരീക്ഷിക്കുന്നത്.

ഇതിനോടുള്ള എന്റെ പ്രതികരണം ചരിത്രകാരന് അദ്ദേഹത്തിന്റേതായ ഉത്തരവാദിത്വങ്ങള്‍ ഉണ്ട് എന്നാണ്. അവ സമൂഹശാസ്ത്രജ്ഞരില്‍ നിന്നും വ്യത്യസ്തവുമാണ്. കേരളത്തിലെ ക്രിസ്ത്യാനികളുടെ സാന്നിധ്യത്തിനുള്ള തെളിവുകള്‍ 9-ആം നൂറ്റാണ്ട് മുതലാണെന്നാണ് എ.ജി.എസിന്റെ വാദം. ഒരു സമൂഹശാസ്ത്രജ്ഞ എന്ന നിലയില്‍ എന്റെ നിലപാട്, സെയ്ന്റ് തോമസ് കേരളത്തില്‍ വന്നു എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അത് സാങ്കല്‍പികമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. തോമസും സംഘവും സൂറത്ത് കച്ച് എന്നിവിടങ്ങള്‍ വഴി കേരളതീരം ലക്ഷ്യം വെച്ച് യാത്ര ചെയ്തു എന്നത് അനുമാനിക്കാവുന്നതാണ്. കേരളത്തിലേക്ക് കപ്പല്‍ എത്തിച്ചേര്‍ന്നു എന്നത് ഒരു സാധ്യതയാണ് സാധ്യത മാത്രം.

സിറിയന്‍ ക്രിസ്താനികള്‍ക്കായി പ്രചരിപ്പിക്കപ്പെടുന്നത് നുണ തന്നെ ആയിരിക്കും. പക്ഷെ ഞാന്‍ അങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കണ്ടെത്തിയ തെളിവുകള്‍ സമൂഹശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം താത്പര്യം ഉണ്ടാക്കുന്നവ ആയിരിക്കും.

എംജിഎസിന് ചരിത്രത്തിന്റെ രീതിശാസ്ത്രത്തോട് നീതി പുലര്‍ത്തേണ്ടതായിട്ടുണ്ട്. നമുക്കാവട്ടെ നമ്മള്‍ കടന്നുപോയ പരിശീലനങ്ങളോടും. അവ നിര്‍ദ്ദേശങ്ങളെ വളരെ ഗൗരവത്തോടെ സമീപിക്കുന്നവയാണ്. അത് വസ്തുതകളോ, സങ്കല്‍പങ്ങളോ അല്ല. അതൊരു പ്രാതിനിധ്യ രൂപമാണ്.അതുകൊണ്ട് തന്നെ ശരിയോ തെറ്റോ എന്നുള്ളത് ഒരിക്കലും സമൂഹശാസ്ത്രജ്ഞരുടെ പ്രാഥമിക വിഷയമല്ല. നാം ചര്‍ച്ച ചെയ്യുന്നത് ശരിതെറ്റുകളുടെ പ്രാതിനിധ്യത്തെക്കുറിച്ചാണ്. പ്രാതിനിധ്യത്തിന്റെ സാധ്യതകളെതക്കുറിച്ചല്ല. അതായത്. ശരിതെറ്റുകളുടെ പ്രാതിനിധ്യത്തെക്കുറിച്ചും സമൂഹങ്ങളും വ്യക്തികളും തങ്ങളുടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഇതിനെ സ്വീകരിക്കുന്ന രീതികളെക്കുറിച്ചും ആണ് സമൂഹശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്യുന്നത്.

ന്യൂന പക്ഷത്തെക്കുറിച്ചുള്ള ബൗദ്ധികവ്യവഹാരങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്നത് ഉച്ചനീചത്വങ്ങളെയും മാറ്റി നിര്‍ത്തലുകളെയും കുറിച്ചാണ്. പക്ഷേ, സിറിയന്‍ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രിവിലേജിനെ ചുറ്റിപ്പറ്റിയുള്ളവയാണെന്നാണ് ഞാന്‍ കരുതുന്നത്. സിറിയന്‍ ക്രിസ്ത്യാനികള്‍ എപ്പോഴും പ്രബലമായ ഒരു സമൂഹമായിരുന്നു. അവര്‍ കച്ചവട സമൂഹമായിരുന്നു. അവര്‍ക്ക് വീടും സ്ഥാപനങ്ങളും സ്വത്തുക്കളും ഉണ്ടായിരുന്നു.

ക്രിസ്ത്യന്‍ പഠനങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഒരുപാട് സെമിനാരികളിലും മാറ്റുമായി ദൈവശാസ്ത്രപഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്. സത്യത്തില്‍ അവര്‍ക്ക് അതിനോടുള്ള താത്പര്യവുമുണ്ട്.

ക്രിസ്ത്യന്‍ സമൂഹം എന്തുതന്നെയായാലും ഒരു ന്യൂനപക്ഷമാണ്. ജനക്കൂട്ടത്തിന്റെ താല്‍പര്യം എല്ലായ്‌പ്പോഴും പ്രതിഫലിപ്പിക്കുന്നത് ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യങ്ങളെയാണ്. ഭാഷയെ ഔചിത്യ പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയുന്ന സാമൂഹ്യ ശ്രേണിയിലെ അധികാര വര്‍ഗത്തിന്റെ കാര്യത്തിലായാലും അടിച്ചമര്‍ത്തപ്പെട്ടവരുടെ കാര്യത്തിലായാലും ബൗദ്ധികസമൂഹത്തിന്റെ ശബ്ദത്തിനനുസരിച്ചാണ് പൊതുവായ താത്പര്യം അനുഭവപ്പെടുന്നത്. സൂസന്‍ വിശ്വനാഥന്‍ പറയുന്നു.