മണിമുഴക്കം അണിഞ്ഞൊരുങ്ങുന്നു; കൃതികള്‍ ക്ഷണിക്കുന്നു

ന്യൂജേഴ്‌സി: അമേരിക്കന്‍ ചരിത്രത്തിന്റെ കെട്ടടങ്ങാത്ത സ്വാതന്ത്ര്യ മണിനാദത്തിന്റെ മാറ്റൊലികള്‍ ഉയര്‍ന്ന ഫിലാഡല്‍ഫിയയിലെ അതിപ്രശസ്തമായ വാലി ഫോര്‍ജ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 5 മുതല്‍ 8 വരെ നടക്കുന്ന ഫൊക്കാനയുടെ പതിനെട്ടാമത് അന്തര്‍ദേശീയ കണ്‍ വെന്‍ഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിന്റെ അണിയറ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. ചരിത്ര പ്രസിദ്ധമായ ഫിലഡല്‍ഫിയയില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിക്കൊണ്ടു മുഴങ്ങിയ സ്വാതന്ത്ര്യ മണിയുടെ സ്മരണകള്‍ ഉറങ്ങുന്ന നഗരത്തില്‍ സ്വാതന്ത്ര്യ പ്രതീകമായി സൂക്ഷിക്കുന്ന സ്വാതന്ത്ര്യ മണിയുടെ പേരിലാണ് ഇത്തവണത്തെ സ്മരണികയെ അനാവരണം ചെയ്യുന്നത്. “മണി മുഴക്കം” എന്ന പേര് നല്‍കിയിരിക്കുന്ന സ്മരണികയുടെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 5 മുതല്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ വേദിയായ സൗഹൃദ നഗറില്‍ വച്ച് സുവനീര്‍ പ്രകാശനം ചെയ്യും. ctiy of friendship എന്ന പേരിലറിയപ്പെടുന്ന നഗരം എന്ന കാരണത്താലാണ് സമ്മേളന വേദിക്ക് സൗഹൃദ നഗരം എന്ന പേര് നല്കിയിരിക്കുന്നത്.

മണി മുഴക്കത്തില്‍ പ്രസിദ്ധികരിക്കുന്നതിനിന്നുള്ള കൃതികള്‍ ക്ഷണിക്കുന്നതായി ചീഫ് എഡിറ്റര്‍ ഏബ്രഹാം പോത്തന്‍ അറിയിച്ചു. ഫൊക്കാനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും എഴുതുന്ന ലേഖനങ്ങള്‍, കഥ, കവിത തുടങ്ങിയ സാഹിത്യ സൃഷ്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനൊപ്പം അമേരിക്കയിലും കാനഡയിലുമുള്ള മലയാളി സാഹിത്യകാരന്മാരുടെ സാഹിത്യ സൃഷ്ടികള്‍ക്കും മുന്‍ഗണന നല്‍കുന്ന വിധമായിരിക്കും സുവനീറിന്റെ ഉള്ളടക്കം.അംഗങ്ങളുടെ മക്കളില്‍ നിന്നുള്ള ഇംഗ്ലീഷില്‍ എഴുതുന്ന കൃതികളും സ്വീകരിക്കുന്നതാണ്. ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡിന് അര്‍ഹരാകുന്ന പരമാവധി പേരുടെ കൃതികളും സുവനീറില്‍ ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും.

മെയ് 10നകം കൃതികള്‍ താഴെ പറയുന്ന വിലാസത്തിലോ ഇമെയില്‍ വിലാസത്തിലോ അയക്കേണ്ടതാണ്. അഡ്രസ്: Abraham pothen,39 Pelham Place, Bergenfield, NJ 07621 USA ( സോവനീറിലേക്കുള്ള പരസ്യങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവരും ഇതേ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്.) email: fokana2018souvenireditor@gmail.com സുവനീര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തനുമായി ബന്ധപ്പെടുക, ഫോണ്‍: 2012203863. എഡിറ്റോറിയല്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ടെന്റ് ആന്‍ഡ് ലേഔട്ട് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍ ( ഫോണ്‍: 9735183447), എഡിറ്റോറിയല്‍ അംഗം ബെന്നി കുര്യന്‍ (ഫോണ്‍: 2019516801) എന്നിവരുമായി ബന്ധപ്പെടുക,

ആര്‍ട്ടിക്കിള്‍, സാഹിത്യ സൃഷ്ടികള്‍ തുടങ്ങിയവ അയക്കുന്നവര്‍ തങ്ങളുടെ മുഴുവന്‍ പേരും തലക്കെട്ടിനു താഴെ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് ഒരു പാസ്‌പോര്ട്ട് സൈസ് ഫോട്ടോ എന്നിവയും ഉള്‍പ്പെടുതാവുന്നതാണ്.. ഫോട്ടോ ഒറിജിനല്‍ ആയിരിക്കണം. ലേഖനത്തോടൊപ്പം ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും ഒറിജിനല്‍ ആയിരിക്കണം. ഇമെയില്‍ ചെയ്യുന്നവര്‍ കൈ എഴുത്തു പ്രതികള്‍ വെള്ള കടലാസില്‍ വൃത്തിയായി സ്കാന്‍ ചെയ്തു പി.ഡി.എഫ്. ഫയലില്‍ അയക്കേണ്ടതാണ്. ഈമെയിലില്‍ അയക്കുന്ന ഫോട്ടോകള്‍ ഹൈ റസല്യൂഷനില്‍ (high resolution) അയക്കേണ്ടതാണ്.

അമേരിക്കന്‍ സ്വാതന്ത്ര്യ ചരിതത്തിന്റെ മറക്കാത്ത സ്മരണകളിലൊന്നായ ഫ്രീഡം ബെല്‍ (freedom bell ) എന്ന ചരിത്ര തിരുശേഷിപ്പിനു കോട്ടം കൂടാതെ സൂക്ഷിക്കുന്ന ഫിലാഡല്‍ഫിയ എന്ന ലോക പ്രശസ്ത നഗരത്തിന്റെ പ്രാധാന്യവും വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്ന സംഘടനകളുടെ സംഘടനായായ ഫൊക്കാനയുടെ ചരിത്ര താളുകളിലൂടെയും അമേരിക്കന്‍ മലയാളികളുടെ ജീവിത സ്പന്ദനങ്ങളുടെ താളമിടിപ്പിലൂടെയും യുവ തലമുറകളുടെ സ്വപ്നവിഹായസുകളിലൂടെയും സഞ്ചരിക്കുന്ന ബ്രഹത്തായ ഈ ഗ്രന്ഥം പതിവിനുവിപരീതമായി പത്ര പ്രവര്‍ത്തനത്തിലും സാഹിത്യത്തിലും മികവു തെളിയിച്ചിട്ടുള്ള ഒട്ടേറെ പ്രമുഖരായ എഡിറ്റോറില്‍ സംഘമാണ് രൂപകല്‍പ്പന ചെയ്യുന്നതിന് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ താളും വ്യത്യസ്തമായ രീതിയില്‍ വിന്യാസം നടത്തി, കെട്ടിലും മട്ടിലും പുതിയ രൂപഭാവം നല്‍കുന്ന ഈ സ്മരണിക വായനക്കാരുടെ സ്വീകരണ മുറികളില്‍ എക്കാലവും സൂക്ഷിക്കപ്പെടുന്ന വിധം സജ്ജമാക്കാനാണ് പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സുവനീര്‍ എഡിറ്റോറിയല്‍ കമ്മിറ്റി യോഗത്തില്‍ സുവനീറിന്റെ പ്രവര്‍ത്തങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സുവനീര്‍ ചീഫ് എഡിറ്റര്‍ എബ്രഹാം പോത്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫൊക്കാന നാഷണല്‍ പ്രസിഡന്റ് തമ്പി ചാക്കോ. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, സുവനീര്‍ കണ്ടെന്റ് ആന്‍ഡ് ലേഔട്ട് എഡിറ്റര്‍ ഫ്രാന്‍സിസ് തടത്തില്‍, കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്, എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ ബെന്നി കുരിയന്‍, എറിക് മാത്യു, ഷിജോ തോമസ്, അലക്‌സ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.300 കളര്‍ പേജുകളില്‍ ഏറെ വ്യത്യസ്തയും മനോഹാരിതയും ഉളവാക്കുന്ന കവര്‍ പേജും വര്‍ണാഭമായ കളര്‍ താളുകള്‍ ഉള്‍ക്കൊള്ളുന്ന അകം പേജുകളും സുവനീറിനെ മികച്ചതാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രസിദ്ധീകരണത്തിന് നാളുകള്‍ ഏറെയില്ലാത്തതിനാല്‍ കൃതികള്‍ എത്രയും വേഗം അയച്ചു തരണമെന്ന് ചീഫ് എഡിറ്റര്‍ അറിയിച്ചു.