അട്ടപ്പാടിയില്‍ വിഷുസദ്യ നടത്തി മഞ്ജുവാര്യര്‍; ചിത്രങ്ങള്‍ കാണാം

മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ചിണ്ടക്കി ഊരിലെ നിവാസികള്‍ക്കൊപ്പമാണ് മഞ്ജു ഇത്തവണ വിഷു ആഘോഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഊരിലെത്തിയ നടി മധുവിന്റെ വീട്ടിലെത്തി അമ്മ മല്ലിയെയും സഹോദരിമാരായ സഹോദരിമാരായ ചന്ദ്രികയെയും സരസുവിനെയും ആശ്വസിപ്പിച്ചു. സമീപത്തെ പറമ്പിലൊരുക്കിയ പന്തലിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി സദ്യ വിളമ്പികൊടുത്തു.

അഴിച്ചിട്ടിരുന്ന മുടി മടക്കിക്കെട്ടി നാട്യങ്ങളില്ലാതെയാണ് ചോറുപാത്രവുമായി മഞ്ജു വാര്യര്‍ അരികെ നിന്നപ്പോള്‍ മല്ലിയും സരസുവും ചന്ദ്രികയും അത്ഭുതത്തോടെ അവരെ നോക്കിയിരുന്നു. വേദനയനുഭവിച്ചവരുടെ കൂടെ കുറച്ചുസമയം ഇരിക്കുമ്പോള്‍ അവര്‍ക്കൊരു ആശ്വാസമാകുമെന്നുണ്ടെങ്കില്‍ അതിനുവേണ്ടിയാണ് താന്‍ എത്തിയതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു.

Image may contain: 4 people, people smiling, text

Image may contain: 2 people, people smiling, text

Image may contain: 6 people, people smiling, text

Image may contain: 4 people, people smiling, people sitting and food

Image may contain: 5 people, people smiling, child

Image may contain: 2 people, people smiling

Image may contain: 10 people, people smiling, people standing and text

Image may contain: 8 people, people smiling, text

Image may contain: 4 people, people smiling, people standing