വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പിണറായിക്ക് എതിരെ ചെന്നിത്തല

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരമില്ലേയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരമന്ത്രി സമ്പൂര്‍ണ പരാജയമാണെന്നും ഉന്നത നേതാക്കളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സംസ്ഥാന ഭരണകൂടം ഉറങ്ങുകയാണെന്നും മുഖ്യമന്ത്രിയുടേത് ഗുരുതര വീഴ്ചയാണന്നും ചെന്നിത്തല പറഞ്ഞു. സിപിഐഎമ്മിന് പങ്കുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെടാത്തത്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പ്രാപ്തിയില്ലെന്ന് പിണറായി തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

ശ്രീ​ജി​ത്തി​ന്റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ പോസ്റ്റ്‌മോർ​ട്ട​ത്തി​നു​ശേ​ഷം മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ന്ന​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തെ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും റൂ​റ​ൽ എ​സ്പി​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​റ​സ്റ്റി​നു പി​ന്നി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ ശ്രീജിത്തിന്റെ സഹോദരന്‍ രംഗത്തെത്തിയിരുന്നു. ആളുമാറി കസ്റ്റഡിയിലെടുത്ത് ശ്രീജിത്ത് ഇരയായി. സിപിഐഎം നേതാക്കളിലേക്കും അന്വേഷണം എത്തണമെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ രഞ്ജിത്ത് പറഞ്ഞു. ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിനെതിരെയും രഞ്ജിത്ത് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തിന് എ വി ജോര്‍ജ് ആണ് ഉത്തരവാദിയെന്നും രഞ്ജിത്ത് പറഞ്ഞു.

വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്ന് അറസ്റ്റിലായ ജിതിന്‍ രാജിന്റെ ബന്ധുക്കളും പറഞ്ഞു. അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആര്‍ടിഎഫ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുത്തയുടന്‍ പൊലീസിന് കൈമാറുകയാണ് ചെയ്തതെന്നും ജിതിന്‍ രാജിന്റെ അമ്മാവന്‍ സിബി പറഞ്ഞു.

അതിനിടെ വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് ആര്‍ ടി എഫ് ഉദ്യോഗസ്ഥരെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പറവൂര്‍ മജിസ്‌ട്രേറ്റിനെ ഹൈക്കോടതി സ്ഥലം മാറ്റിയ സാഹചര്യത്തില്‍ പ്രതികളെ പറവൂര്‍ മുന്‍സിഫ് കോടതയിലാണ് ഹാജരാക്കുക. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന.