ന്യൂറൊഷല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷങ്ങളിലെ പങ്കെടുക്കുന്നവരുടെ തിരക്കുമൂലം ആയിരത്തിത്തില്‍ പരം ആളുകളെ ഉള്‍കൊള്ളാന്‍ പറ്റുന്ന വൈറ്റ്പ്ലൈന്‍സിലുള്ള കോണ്ഗ്രഗേഷന് കോള്‍ അമി ഓടിറ്റോറിത്തില് വെച്ച് (252Soundview Avenue, White Plains, NY 10606) ഏപ്രില്‍ 22 ന് ഞായറാഴ്ച്ച വൈകിട്ട് 4.30 മുതല്‍ 9 മണിവരെ ആണ് പരിപാടികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്.
അമേരിക്കയിലെ കലാ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തില്‍ വലുതും, ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നുമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ് പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും,കലകളും ,മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്ന് കൊടുക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യം.
കെ.ജെ ഗ്രിഗറിയുടെയും, രാധാ നായരുടെയും നേതൃത്വത്തില്‍ അണിയിച്ചു ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ് ചെസ്റ്റര്‍ നിവാസികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. മുഖ്യ അതിഥി ആയി പകെടുകുന്ന പ്രമുഹ വേദ പണ്ഡിതനും മികച്ച വക്മിയുംആയ റെവ.ഫാദര്‍.ജോസ് കണ്ടത്തിക്കുടി(സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ബ്രോങ്ക്സ് ) ആണ്ഈസ്റ്റര് സന്ദേശം നല്‍കുന്നത്.അമേരിക്കയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും ,മികച്ച വക്മിയും കലാ സാംസ്കാരിക, സാമൂഹ്യ തലത്തില്‍ ഷൊഭികുന്ന ഡോ നിഷ പിള്ള വിഷു സന്ദേശംവും നല്‍കുന്നതാണ് . വെസ്റ്റ്ചെസ്റ്റര്‍ നിവാസികളായ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ഏത് പ്രായക്കാര്‍ക്കും ആസ്വദിക്കത്തക്ക രിതിയിലുള്ള കലാപരിപാടികള്‍ ആണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്ത്ഥിക്കുതിനോടൊപ്പം തന്നെ ഈ ആഘോഷങ്ങളുടെയും ഒരുക്കങ്ങള്‍ എല്ലാം പൂര്ത്തിയായതായിയും പ്രസിഡന്റ്ആന്റോ വര്‍ക്കി , സെക്രട്ടറി ലിജോ ജോണ്‍ , ട്രഷറര്‍ ബിപിന്‍ ദിവാകരന്,വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന് , ജോയിന്റ് സെക്രട്ടറി ഷാജന് ജോര്‍ജ് , ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോണ്‍ സി വര്‍ഗീസ് , കോഓര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു.