എം.വി ഗോവിന്ദന്‍മാസ്റ്ററും കെ രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍

ഹൈദരബാദ്: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് എം വി ഗോവിന്ദന്‍മാസ്റ്ററും കെ രാധാകൃഷണനും കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങള്‍ക്ക് ആവേശമാണ് ഗോവിന്ദന്‍മാസ്റ്ററും രാധാകൃഷ്ണനും.

നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമായി ചീഫ് എഡിറ്ററുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍.

മഹാരാഷ്ട്രയിലെ കര്‍ഷക ലോങ്മാര്‍ച്ചിന് നേതൃത്വം നല്‍കിയ മലയാളി കൂടിയായ വിജുകൃഷ്ണനും കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.