ടെന്നസി: ടെന്നസി വാഫില്‍ ഹൗസിലുണ്ടായ വെടിവെയ്പില്‍ നാലു പേര് കൊല്ലപ്പെടുകയും, 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെടിവെയ്പിനുശേഷം രക്ഷപെട്ട പ്രതിയെന്നു സംശയിക്കുന്ന ഇല്ലിനോയിസില്‍ നിന്നുള്ള ട്രാവ്സ് റിന്കിങിനു (29) പോലീസ് തെരച്ചില്‍ ഊര്‍ജിതപ്പെടുത്തി.
വെടിവെയ്പ് നടക്കുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പ്രതിയുമായി മല്‍പ്പിടുത്തം നടത്തി തോക്ക് പിടിച്ചുവാങ്ങിയതുകൊണ്ട് കൂടുതല്‍ പേര്‍ക്ക് ജീവാപായം സംഭവിച്ചില്ല.
വെടിയേറ്റ നാലുപേരും ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വെടിവെയ്പിനു പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിവായിട്ടില്ല. പ്രതിയെ കണ്ടെത്തുന്നതിനു പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രവും പോലീസ് പുറത്തുവിട്ടു. വിളിക്കേണ്ട നമ്പര്‍: 615 862 8600