നമുക്ക്‌ വായിക്കാം ദുരിതഭരിതമായ സോഫിമോളുടെ നൊമ്പരജീവിതം

ടൈറ്റസ് കെ വിളയിൽ
ഇന്നു ലോക വായനാ ദിനമാണ്‌.
വയന ഒരു യാത്രയും കണ്ടെത്തലുമാണെന്നും,
അത്‌ ബോധവാതായനം തുറക്കുമെന്നും
വായന ആത്മബോധത്തിലേയ്ക്കുള്ള പന്ഥാവാണെന്നും
വായിച്ചാല്‍ വിളയുമെന്നും വായിച്ചില്ലെങ്കില്‍ വളയുമെന്നും
ഒക്കെ നാം പറയുമ്പോള്‍
അര്‍ത്ഥമാക്കുന്നത്‌,അല്ലെങ്കില്‍ ലക്ഷ്യമിടുന്നത്‌
സാമ്പ്രദായികമായ പുസ്തകവായനയെ കുറിച്ചാണ്‌
എന്നാല്‍ മനുഷ്യനെ
അവന്റെ അവസ്ഥകളെ
അവന്റെ ഗതികേടുകളെ
അനുരഞ്ജനമില്ലാത്ത നിസ്സഹായതകളെ
നമ്മിലെത്ര പേര്‍ വായിച്ചെടുക്കുന്നുണ്ട്‌?
അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ പോഷിപ്പിക്കുകയും ( മറ്റൊരിക്കല്‍ ഏഴായിരം പേരേയും)
നിരവധി രോഗികളെ സൗഖ്യമാക്കുകയും ചെയ്ത ക്രിസ്തുവും
അജ്ഞാതവാസക്കാലത്ത്‌ പാണ്ഡവര്‍ക്കായി അക്ഷയപാത്രം നലകിയ ശ്രീകൃഷ്ണനും
രാത്രിയില്‍ വേഷപ്രച്ഛന്നനായി നാട്ടില്‍ ചുറ്റിനടന്ന്‌ ജനങ്ങളുടെ ഇല്ലായ്മകള്‍ മനസ്സിലാക്കി,
പിറ്റേന്ന്‌ ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചു കൊടുത്തിരുന്ന
ഖലീഫ ഉമ്മറും ഇത്തരത്തില്‍ മനുഷ്യനെ അവന്റെ ദുരിതങ്ങളോടെ
വായിച്ചെടുത്ത നന്മപൂര്‍ണിമകളായിരുന്നു
ഈ വായനാ ദിനത്തില്‍ നിങ്ങള്‍ക്ക്‌ വായിക്കാനായി
സോഫിമോളുടെ ദുരിതഭരിതമായ നോവു പുസ്തകം !
14 വയസാണ്‌ പ്രായം.എന്നാല്‍ അനുഭവിച്ച നൊമ്പരങ്ങള്‍ക്കും ദുരിത-ദുരന്തങ്ങള്‍ക്കും പതിറ്റാണ്ടുകളുടെ കാഠിന്യമുണ്ട്‌.
ഇരു കാലിലേയും എല്ലിന്റെ (shin bone)ക്രമാതീതമായ വളര്‍ച്ച മൂലം മുട്ടു ചിരട്ടകള്‍ക്ക്‌ ഭ്രംശം സംഭവിച്ചത്‌ കൊണ്ട്‌ പരസഹായം കൂടാതെ എഴുന്നേറ്റ്‌ നില്‍ക്കാനോ,നടക്കാനോ ,പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയാതെ കിടപ്പു തുടങ്ങിയിട്ട്‌ ഇപ്പോള്‍ വര്‍ഷം നാല്‌.കഠിന വേദനയാണ്‌ കാലുകള്‍ക്ക്‌.ഇടത്‌ കാലില്‍ നടത്തിയ ശസ്ത്രക്രിയ പരാജയമായത്‌ കൊണ്ട്‌ ആ കാലില്‍ വീണ്ടും ശസ്ത്രക്രിയ ചെയ്യണം.വലതു കാലില്‍ കഴിഞ്ഞ ഡിസംബറില്‍ ശസ്ത്രക്രിയ നടത്തി
ശസ്ത്രക്രിയയ്ക്ക്‌ മാത്രം 1.42 ലക്ഷം വേണം.പൂര്‍ണമായ രോഗമുക്തിക്ക്‌ മൂന്നു ലക്ഷം.കഴിഞ്ഞ രണ്ട്‌ ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ ലക്ഷങ്ങളുടെ കടം.ഇനിയും ഇടതു കാലില്‍ ശസ്ത്രക്രിയ നടത്തണം.അതിനും വേണം മൂന്നു ലക്ഷം.ഡോക്ടര്‍ ശസ്ത്രക്രിയക്ക്‌ നിശ്ചയിച്ച ദിവസത്തിലേയ്ക്ക്‌ ഏഴു ദിവസം മാത്രം ദൂരം.ഇതു വരെ സമാഹരിക്കാനായത്‌ ആവശ്യമുള്ള തുകയുടെ മൂന്നിലൊന്നു മാത്രം.ഈ ഒരാഴ്ചയ്ക്കുള്ളില്‍ ബാക്കി രണ്ട്‌ ലക്ഷം രൂപയുണ്ടാകണം
വ്യസനങ്ങളുടെയും തിരിച്ചടികളുടെയും ഇല്ലായ്മയുടെയും ഒന്നിച്ചൊന്നായ ആക്രമണത്തിലും സോഫി മോളുടെ കണ്ണിലെ പ്രതീക്ഷയുടെ തിളക്കം മാത്രം മങ്ങിയിട്ടില്ല.ഐഎഎസ്‌ ആണ്‌ സോഫി മോളുടെ ലക്ഷ്യം.അതിലേയ്ക്ക്‌ നടന്നടുക്കാന്‍ ആദ്യം സ്വന്തം കാലില്‍ പരസഹായം കൂടാതെ എഴുന്നേറ്റ്‌ നില്‍ക്കണം.
“നിന്റെ സ്രഷ്ടാവിന്റെ നാമത്തില്‍ വായിക്കുക” എന്ന ഖുറാന്‍ വചനം അല്‍പം തിരുത്തി ഞാന്‍ പറയട്ടെ”നിങ്ങളുടെ കണ്ണു കൊണ്ട്‌ ഈ കുരുന്നു കുഞ്ഞിന്റെ നൊമ്പര ജീവിതം വായിക്കുക.എന്നിട്ട്‌ കൈയയച്ചു സഹായിക്കുക.നമ്മുടെ ചെറിയ തുകയ്ക്ക്‌ സോഫി മോളെ സങ്കടക്കടലില്‍ നിന്നും ആ കുടുംബത്തെ നിരാശതയുടെ ആഴങ്ങളില്‍ നിന്നും രക്ഷിക്കാനാകും.
അതു കൊണ്ട്‌ സോഫി മോളുടെ അവസ്ഥകള്‍ വായിക്കുക
എന്നിട്ട്‌ ആ കുഞ്ഞിന്‌ കൈത്താങ്ങാകുക
അതാണ്‌ ഈ വായനാ ദിനത്തിലെ നമ്മുടെ ഉത്തരവാദിത്തം

സോഫി മോളുടെ ചികിത്സയ്ക്കായി ഇന്നുവരെ കിട്ടിയത്‌:
1.കെ.ആര്‍.ഉണ്ണി-5000.00 രൂപ
2.ഉണ്ണികൃഷ്ണന്‍ കരിമ്പുഴ-5000.00
3.സുനില്‍ കൊച്ചി-2000.000
(സോഫിയ ചികിത്സാസഹായ
കമ്മിറ്റി കണ്‍വീനര്‍)
4.സുധ അനില്‍കുമാര്‍-2000.00
(സോഫിയ ചികിത്സാസഹായ
കമ്മിറ്റി ജോയിന്റ്‌ കണ്‍വീനര്‍)
5.ടൈറ്റസ്‌ കെ.വിളയില്‍-2000.00
6.ജോസഫ്‌ കാവ്യസാന്ദ്രം-1000.00
7.ചന്ദ്രന്‍ കെ.വി-3000.000
8.ആര്‍ച്ച ആരോമല്‍-1000.00
9.എം.വി.ജയരജന്‍-1000.00
10 ഒരു അഭ്യുദയാകാംക്ഷി-3000
11 ജിജോ കുര്യന്‍-2000
12.സിബി ജോളി-1000
13.ഒരു അഭുദയാകാംക്ഷി-2500
14.ജോയ്‌ കെ.മാത്യൂ-3000
(സംവിധായകന്‍,ആസ്ട്രേലിയ)
15.കുറുങ്ങാട്ട്‌ വിജയന്‍-10000
(ഷാര്‍ജ)
16.ദില്‍ഷാദ്‌,പെരുമ്പാവൂര്‍- 2000
17.ഗംഗ അല്ലക്കോട്ട്‌-5000
18.ചന്ദ്രന്‍ – 3000
19.മഹാനായ മനുഷ്യ സ്നേഹി,ദുബൈ- 25000.
20.വന്ദ്യനായ ഗുരുഭൂതന്‍-2000
21.ഒരഭ്യുദയാംകാംക്ഷി-1000
22.അജിത്‌ ആനാരി-500
23 റോഷന്‍ -500
24.ഒരഭ്യുദയാംകാംക്ഷി -2000
25.ഒരു മനുഷ്യസ്നേഹി-1008
26.ഒരഭ്യുദയാംകാംക്ഷി-2000
27.സോമന്‍ കടയനിക്കാട്‌-5000
28.ഒരു ഒരഭ്യുദയാംകാംക്ഷി- 1000
29.തങ്കമണി റെജി-1000
30.ഡോ.ജോര്‍ജ്‌ എം.കാക്കനാട്ട്‌-10000
(ചീഫ്‌ എഡിറ്റര്‍,’ആഴ്ചവട്ടം’,ഹ്യൂസ്റ്റന്‍,അമേരിക്ക)
31.ഹേമലത പോള-2000
32.അല്ലു ച-1000
33 മുഹമദ്‌ കെ.പുരം -2000
34.കെ.എന്‍.രഘുനാഥ്‌-1000
—————————————–
ആകെ-110,508.00 രൂപ
=================
സഹായം എത്തിക്കാന്‍
Sunil V.F
A/c13750100189518
IFSC Code :FDRL0001375
Federal bank MARINE DRIVE Br
91-9388775512,91-9656819834