യുട്യൂബ് അമ്പത് ലക്ഷത്തിലേറെ വീഡിയോ നീക്കം ചെയ്തു

വാഷിങ്ടണ്‍: മോശമായ രീതിയിലുള്ള അമ്പത് ലക്ഷത്തിലേറെ വീഡിയോകള്‍ നീക്കം ചെയ്തതായി യുട്യൂബ്. 2017 ഒക്ടോബറിനും ഡിസംബറിനുമിടയിലാണ് വീഡിയോ നീക്കം ചെയ്തത്. വീഡിയോ കൂടുതല്‍ ആളുകള്‍ കണ്ടിട്ടില്ലെന്നും കാണുന്നതിനു മുമ്പേ തന്നെ നീക്കം ചെയ്‌തെന്നും ഒദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഓട്ടോമേറ്റഡ് ഫാഗിങ് സംവിധാനമുപയോഗിച്ചാണ് ഇത് നടപ്പിലാക്കിയതെന്നും യുട്യൂബ് അറിയിച്ചു. ആദ്യമായാണ് യുട്യൂബ് ഇത്തരത്തില്‍ ാെരു വാര്‍ത്ത പുറത്തു വിടുന്നത്. യുട്യൂബില്‍ പ്രചരിക്കുന്ന വീഡിയോകള്‍ സംബന്ധിച്ച് ശക്തമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് വാര്‍ത്ത പുറത്തു വിട്ടത്.

ജൂണ്‍ 2017നാണ് മെഷീന്‍ ലേണിങ് ഫഌഗിങ് സംവിധാനം യുട്യൂബ് പ്രാവര്‍ത്തികമാക്കിയത്. ഇതിനു ശേഷം പത്തിലധികം ആളുകള്‍ കാണുന്നതിനു മുമ്പ് തന്നെ ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാന്‍ സാധിച്ചെന്നും ഇവര്‍ അവകാശപ്പെടുന്നു.