പേര്… രമേശ് ചെന്നിത്തല;തൊഴിൽ…രാഷ്ട്രീയം

പേര്…രമേശ് ചെന്നിത്തല.
തൊഴിൽ..രാഷ്ട്രീയം
ഉപജീവന മാർഗം.. രാഷ്‌ടീയം.
നിലവിൽ. കേരള സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ്. മുൻപ്കേ രള സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്നു. ( ജനുവരി 1 2014—2016 )
ആ കാലയളവിൽ പോലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ എണ്ണം..അഞ്ച്.

അതിന്റെ പേരിൽ ഒരു പോലീസുകാരനും ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുന്നില്ല.. !

ഇപ്പോൾ  പോലീസുകാരാൽ കൊല്ലപ്പെട്ട ശ്രീജിത്തിന് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ എവിടെയോ ശീതികരിച്ച സമര പന്തലിൽ നിരാഹാരം കിടക്കുന്നു.. !

2014 ജനുവരി ഒന്നിനാണ‌് കെപിസിസി പ്രസിഡന്റായിരുന്ന രമേശ‌് ചെന്നിത്തല യുഡിഎഫ‌് സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത‌്.

ചുമതലയേറ്റ‌് ആഴ‌്ചകള്‍ കഴിഞ്ഞപ്പോഴാണ‌് തലസ്ഥാന ജില്ലയിലെ പാറശാലയില്‍ പൊലീസ‌് കസ്റ്റഡിയിലെടുത്ത ശ്രീജീവ‌് ആശുപത്രിയില്‍ മരിച്ചത‌്. കുറ്റക്കാരായ ഒരു പോലീസുകാരനും ശിക്ഷിക്കപ്പെട്ടില്ല.!

മരങ്ങാട്ടുപള്ളി സ്വദേശി ദളിത‌് യുവാവ‌് സിബി മരങ്ങാട്ടുപള്ളി പൊലീസ‌് സ‌്റ്റേഷനില്‍ പൊലീസ‌് കസ്റ്റഡിയിലിരിക്കെ അതിക്രൂരമായ മര്‍ദനത്തിനിരയായി മരിച്ചത‌് 2015 ജൂലൈ ഒന്നിനാണ‌്.

ഈ സംഭവത്തിലും അന്നത്തെ ആഭ്യന്തരമന്ത്രി ചെന്നിത്തല കാര്യമായ നടപടിയെടുത്തില്ല.

മലപ്പുറം ചങ്ങരംകുളം പൊലീസ‌് കസ്റ്റഡിയിലെടുത്ത ഹനീഷയെന്ന യുവതി സ‌്റ്റേഷനില്‍ ആത്മഹത്യ ചെയ‌്തപ്പോഴും ചെന്നിത്തലതന്നെ ആഭ്യന്തരമന്ത്രി.
പിന്നാലെ അതേ സ‌്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സൗത്ത‌് സ്വദേശി ആമ്ബ്രവളപ്പില്‍ മോഹനനും മരിച്ചു.

ഈ രണ്ട‌് സംഭവങ്ങളിലുും സസ‌്പെന്‍ഷനിലും സ്ഥലംമാറ്റത്തിലും നടപടി ഒതുങ്ങി.
പൊന്നാനി പൊലീസ‌് കസ്റ്റഡിയിലെടുത്ത ഈഴുവതിരുത്തി കുംഭാര കോളനിയിലെ ഗോപാലന്‍ മരിച്ചതും അന്നത്തെ രമേശൻ എന്ന ആഭ്യന്തര മന്ത്രി സാധാരണ സംഭവം പോലെ കൈകാര്യം ചെയ്തു.

ആരും ശിക്ഷിക്കപ്പെട്ടില്ല.
തലസ്ഥാനത്ത‌് കന്റോണ്‍മെന്റ‌് പൊലീസ‌് കസ്റ്റഡിയിലെടുത്ത രാജാജി നഗര്‍ കോളനിയിലെ സുജിത‌് എന്ന ജിത്തുവും.. പൊലീസിന്റെ മാനസികപീഡനത്തില്‍ മനംനൊന്ത‌് തൊളിക്കോട് ചെറ്റച്ചല്‍ ഇടമുക്ക് മുപ്രയില്‍ തടത്തരികത്തു വീട്ടില്‍ സുലൈമാന്റെ മകന്‍ അന്‍സാരിയും ജീവനൊടുക്കിയത‌് രമേശൻമറന്നാലും നാട്ടുകാർ മറന്നിട്ടില്ല.
വീടുവളഞ്ഞ് പൊലീസ് പിടിച്ചുകൊണ്ടുപോയ മനോവിഷമത്തില്‍ കഴക്കൂട്ടം ആറ്റുംകുഴി ദേവി ഗാര്‍ഡന്‍സ് ആര്‍ ബി ഹൗസില്‍ രാധാകൃഷ്ണനും ഭാര്യയും മകളും ആത്മഹത്യ ചെയ‌്തതിനു പിന്നിലും ചെന്നിത്തലയുടെ പൊലീസായിരുന്നു.

മാലമോഷണം ആരോപിച്ച‌് കൊച്ചി ചേരാനല്ലൂര്‍ പൊലീസിന്റെ അതിക്രൂര മര്‍ദനത്തിനിരയായ ലിബയും കൊട്ടാരക്കരയില്‍ ദളിത‌് യുവതിയുടെ തലമുടി വനിതാ പൊലീസ‌് മുറിച്ചതും ഇപ്പോള്‍ നിരാഹാരം കിടക്കുന്ന ചെന്നിത്തലയുടെ ‘നേട്ടത്തിന്റെ’ പട്ടികയില്‍ വരും.

പൊലീസുകാരിയുടെ ഭര്‍ത്താവില്‍നിന്ന് പാര്‍ക്കിങ് ഫീസ് ഈടാക്കിയതിന‌് ആലപ്പുഴ കുതിരപ്പന്തി പുഴിക്കടവില്‍ ബാലചന്ദ്രന്റെ മകന്‍ പതിനേഴുകാരനായ അരുണ്‍കുമാറിനെ ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ സമാനതകളില്ലാത്ത രീതിയില്‍ തല്ലിച്ചതച്ചതും പോലീസിന്റെ തൊപ്പി രമേശന്റെ തലയിൽ ഇരുന്നപ്പോഴാണ്.
കസ്റ്റഡി മരണവും ലോക്കപ്പ‌് മര്‍ദനവും അക്കാലത്ത‌് സ്ഥിരമായിട്ടും പൊലീസിനെ നിയന്ത്രിക്കാതെ ന്യായീകരിക്കുകയായിരുന്നു ചെന്നിത്തല.

പൊതു ജനങ്ങളെ കൊന്നു തള്ളുന്ന കാര്യത്തിൽ പോലീസ് വകുപ്പ് ഭരിച്ചവർ ആരും മോശക്കാരായിരുന്നില്ല.കൂടുതൽ ഒന്നും പറയിപ്പിക്കാതെ ഇപ്പോൾ നിരാഹാരം കിടക്കുന്ന രമേശൻ തടി കേടാക്കാതെ എഴുന്നേറ്റു പോകുന്നതാണ് നല്ലത്.

ജോളി ജോളി