സൗത്ത് കരോലിനയില്‍ വാഹനാപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്; 2 പേരുടെ നില ഗുരുതരം

യുഎസിലെ സൗത്ത് കരോലിനയില്‍ വാഹനാപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഹൈസ്‌കൂള്‍ കോറസ് സംഘവുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

30 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ 11 പേരെ കോള്‍ടണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബസ് ഡ്രൈവറടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ മറ്റ് 6 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വില്‍സണിലെ ബെഡ്ഡിംഗ്ഫീല്‍ഡ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ഫ്‌ളോറിഡയിലെ ഓര്‍ലാന്റോ സ്റ്റുഡിയോ സന്ദര്‍ശിച്ച ശേഷം മടങ്ങുകയായിരുന്നു സംഘം.