ബിഹാറില്‍ ഇടിമിന്നലേറ്റ് 11 പേര്‍ മരിച്ചു

പാട്‌ന: ബിഹാറില്‍ ശക്തമായ കാറ്റിലും ഇടിമിന്നലിലും 11 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ ബിഹാറിലെ മധുബാനി, ധര്‍ബങ്ക, സത്ഗാര എന്നീ ജില്ലകളിലാണ് കാറ്റിലും ഇടിമിന്നലിലും മരണം സംഭവിച്ചത്.

സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഃഖം പങ്കുവച്ചു. പരുക്കേറ്റവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷട്പരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ