സജി ജോര്‍ജ്, ഷൈനി ഡാനിയേല്‍, ബിജി മാത്യു എന്നിവരെ വിജയിപ്പിക്കാന്‍ ആഹ്വാനം

ഡാലസ് : ഡാലസില്‍ മേയ് 5നു നടക്കുന്ന പ്രാദേശിക ഗവണ്‍മെന്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സണ്ണിവെയ്ല്‍ സിറ്റി മേയറായി മത്സരിക്കുന്ന സജി ജോര്‍ജിനേയും കൗണ്‍സിലറായി മത്സരിക്കുന്ന ഷൈനി ഡാനിയേലിനേയും കൊപ്പേല്‍ സിറ്റി കൗണ്‍സലറായി മത്സരിക്കുന്ന ബിജു മാത്യുവിനേയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ ഫിലിപ്പ് സാമുവേല്‍ അഭ്യര്‍ഥിച്ചു.

ഏര്‍ലി വോട്ടിങ്ങില്‍ പങ്കെടുക്കാതിരുന്ന എല്ലാവരും സമ്മതിദാനാവകാശം ഉപയോഗിക്കുകയാണെങ്കില്‍ ഇവരുടെ വിജയം സുനിശ്ചിതമാണെന്നും ഫിലിപ്പ് സാമുവേല്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ആരംഭിച്ചു വൈകിട്ട് 7നു തിരഞ്ഞെടുപ്പു അവസാനിച്ചാല്‍ ഒരു മണിക്കൂറിനകം ഫലപ്രഖ്യാപനം ഉണ്ടാകും.