ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കലോത്സവത്തില്‍ പ്രമുഖ മ്യൂസിക് ഡയറക്ടറും ഗായകനുമായ ശരത് മുഖ്യ അതിഥി

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കലോത്സവും ഏകദിന കണ്‍വന്‍ഷനും ആറാം തീയതി ഞായറാഴ്ച്ച ഒരു മണി മുതല്‍ കേരളാ സെന്ററില്‍ (1824 Fairfax tSreet, Elmont, NY11003) വെച്ച് നടത്തുന്നു. ന്യൂയോര്‍ക് റീജിയന്‍ കലോത്സവത്തിന്റെ ആറുമണി മുതല്‍ നടക്കുന്ന സമാപന യോഗത്തില്‍ പ്രമുഖ മ്യൂസിക് ഡയറക്ടറും ഗായകനുമായ ശരത് മുഖ്യ അഥിതിയായി പങ്കെടുക്കുന്നു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്,ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ ,കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍,എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീല മാരേട്ട്, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് , ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ വിനോദ് കെആര്‍കെ തുടങ്ങി അമേരിക്കയിലേയും ഇന്ത്യയിലേയും നിരവധി രാഷ്ട്രീയസാംസ്ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും ഏറെ പുതുമകള്‍ നിറഞ്ഞ ഒരു കലോത്സവമായിരിക്കും ഇതെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവത്തിന് ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ ഗണേഷ് നായര്‍, അലക്‌സ് തോമസ്, ശബരി നായര്‍, ആന്‍ഡ്രൂസ്. കെ .പി, അജിന്‍ ആന്റണി, അലോഷ് അലക്‌സ്, റീജിയണല്‍ സെക്രട്ടറി മേരിക്കുട്ടി മൈക്കിള്‍, ജോയിന്റ് സെക്രട്ടറി മേരി ഫിലിപ്പ് , ട്രഷര്‍ സജി പോത്തന്‍, ,കെ.കെ .ജോണ്‍സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണം അഭ്യര്‍ഥിക്കുനതയി റീജിണല്‍ ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ