സൂസമ്മ മത്തായി നിര്യാതയായി

ബോസ്റ്റണ്‍: പുനലൂര്‍ നിരപ്പില്‍ പരേതനായ പാസ്റ്റര്‍ ചാക്കോ മത്തായിയുടെ ഭാര്യ സൂസമ്മ മത്തായി (84) നിര്യാതയായി. പൂന്തല പാറപ്പള്ളില്‍ കുടുംബാഗമാണ്.

ഭൗതീക ശരീരം പുനലൂര്‍ താന്നി മുണ്ടയ്ക്കല്‍ ബഥേല്‍ ഭവനത്തില്‍ മെയ് 5 ന് ശനിയാഴ്ച രാവിലെ 8 ന് പൊതുദര്‍ശനത്തിന് വെയ്ക്കുന്നതും തുടര്‍ന്ന് 9 മണിമുതല്‍ പേപ്പര്‍മില്‍ ഐ.പി.സി ചര്‍ച്ചില്‍ സംസ്ക്കാര ശുശ്രൂഷ ആരംഭിക്കുന്നതും തുടര്‍ന്ന് ഐ.പി.സി സയോണ്‍ കല്ലുമല സെമിത്തേരിയില്‍ സംസ്ക്കരിക്കുന്നതുമാണ്.

മക്കള്‍: ശോശാമ്മ ഏബ്രഹാം, ബ്ലോസമ്മ ഗീവര്‍ഗീസ് (യു.എസ്.എ), ജോണ്‍ മാത്യു (യു.എസ്.എ). മരുമക്കള്‍: ഏബ്രഹാം മാത്യു, പരേതനായ പാസ്റ്റര്‍ ഗീവര്‍ഗീസ് മത്തായി, മേഴ്‌സി ജോണ്‍.

സംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.vsquaretv.com ല്‍ കാണാവുന്നതാണ്.

വാര്‍ത്ത: നിബു വെള്ളവന്താനം

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ