ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചു; സഹോദരനും സുഹൃത്തുക്കളും അറസ്റ്റില്‍

ചേര്‍ത്തല: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച സഹോദരനെയും സുഹൃത്തുക്കളേയും ആലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശിയായ 34 കാരിയുടെ പരാതിയിലാണ് മൂന്ന് പേരെ ചേര്‍ത്തല പൊലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രവീന്ദ്രന്‍ (50), രാജേഷ് (35), ജോമി (38) എന്നിവരെ പിന്നീട് ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.