കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ മൂത്ത സഹോദരനെ പോലെയാണ് കാണുന്നതെന്ന് റായ്ബറേലി എംഎല്‍എ അതിഥി സിങ്

ലക്‌നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ മൂത്ത സഹോദരനെ പോലെയാണ് കാണുന്നതെന്ന് റായ്ബറേലി എംഎല്‍എ അതിഥി സിങ്. രാഹുല്‍ ഗാന്ധിയും അതിഥിയും വിവാഹിതരാകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു ദേശീയ മാധ്യമത്തോട് അതിഥി നിലപാട് വ്യക്തമാക്കിയത്. ‘ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിഷമമുണ്ടാക്കി. രാഹുല്‍ജി എന്റെ രാഖി സഹോദരനാണ്’ അതിഥി പ്രതികരിച്ചു.

റായ് ബറേലിയില്‍ അഞ്ചു തവണ എംഎല്‍എയായിരുന്ന അഖിലേഷിന്റെ മരണത്തോടെയാണു മകളായ അതിഥി നിയമസഭയിലെത്തിയത്. യുഎസിലെ ഡ്യൂക്ക് സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാസ്‌റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കിയ ഇരുപത്തിയൊന്‍പതുകാരിയായ എംഎല്‍എയ്ക്കു പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമാണുള്ളത്.