ആശുപത്രിയിലും രക്ഷയില്ല :ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചു

ഹൈദരാബാദ്: ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. ഹൈദരാബാദിലെ പ്രശസ്തമായ ഒസ്മാനിയ ആശുപത്രിയിലാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് ബോയ് ആയി ജോലി നോക്കുന്ന നാഗരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച നടന്ന സംഭവം ശനിയാഴ്ചയാണ് പുറം ലോകം അറിയുന്നത്. ഭര്‍ത്താവില്‍ നിന്നേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലെത്തിയ 35കാരിയെ പൊലീസുകാര്‍ തന്നെയാണ് ചികിത്സയ്ക്കായി ആശുപതിയിലേക്കയച്ചത്.

തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിലെ കാത്തിരിപ്പ് മുറിയില്‍ ഇരിക്കുകയായിരുന്ന യുവതിയെ തന്ത്രപൂര്‍വം നാഗരാജു ആളൊഴിഞ്ഞയിടത്തേക്ക് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഖമര്‍ ഇലാഹിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അധകൃതരെ അറിയിക്കാതെ മറച്ചു വെച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.