സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം; യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന് പരാതി

അത്തോളി: സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍ നഗ്നനാക്കി നിര്‍ത്തി മര്‍ദ്ദിച്ചുവെന്ന് പരാതി. പരുക്കേറ്റ യുവാവ് പൊലീസ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു. പൊലീസ് ജീപ്പില്‍ വച്ച് മര്‍ദ്ദിച്ചുവെന്നും പരാതി.

ബാലുശ്ശേരി സ്വദേശി അനൂപിനാണ് മര്‍ദ്ദനമേറ്റത്. അത്തോണി സ്റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയിലായ അനൂപ് പറഞ്ഞു.ജനമൈത്രി പൊലീസ് ജനദ്രോഹ പൊലീസ് ആയെന്ന് വി.എം സുധീരന്‍ അഭിപ്രായപ്പെട്ടു.