ലൂസിഫര്‍ പ്രൊജക്ട്; ഭര്‍ത്താവിനെ അഭിനന്ദിച്ച് സുപ്രിയയുടെ കമന്റ്

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പ്രൊജക്ട് പ്രഖ്യാപനത്തിനു ശേഷം ആശംസകളുമായി താരങ്ങള്‍. മലയാളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ മറ്റൊരു യുവതാരത്തിനും ലഭിക്കാത്ത നേട്ടമാണ് പൃഥ്വിരാജിന് ലഭിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ടൈറ്റില്‍ വീഡിയോ പങ്കുവെച്ചത്. പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിനു താഴെ ആശംസകളുമായി താരങ്ങളുമെത്തി. പാര്‍വതി, ഫഹദ് ഫാസില്‍, നസ്രിയ എന്നിവരും സിനിമയ്ക്കും പൃഥ്വിക്കും ആശംസകള്‍ നേര്‍ന്നു.പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ ഭര്‍ത്താവിനെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നായിരുന്നു കമന്റ് ചെയ്തത്.