‘കിറ്റെക്‌സ് ഇളയരാജ മുണ്ടു’മായി ഗിന്നസ് പക്രു

ജയസൂര്യ നായകനായ ആട് 2 എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ച ഇരട്ടക്കളര്‍ മുണ്ട് നാടെങ്ങും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഒരു പുതിയ മുണ്ട് കൂടി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ഗിന്നസ് പക്രുവാണ് ഈ മുണ്ടിനെ പ്രേക്ഷകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പക്രു ഈ മുണ്ടിനെ പ്രേക്ഷകര്‍ക്കു മുമ്പിലെത്തിച്ചത്. ‘കിറ്റെക്‌സ് ഇളയരാജ’ എന്നാണ് മുണ്ടിന് പേരു നല്‍കിയിരിക്കുന്നത്. മാധവ് രാമദാസ് സംവിധാനം ചെയ്യുന്ന ‘ഇളയരാജ’ എന്ന ചിത്രത്തിന്റെ ഭാഗമായാണ് പക്രു ചിത്രം പങ്കുവെച്ചത്.

ചതുരംഗക്കളം മുണ്ടും കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സും അണിഞ്ഞാണ് ചിത്രത്തില്‍ ഗിന്നസ് പക്രു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രേക്ഷകര്‍ ഇതിനോടകം തന്നെ മുണ്ടിനായുള്ള തിരച്ചില്‍ തുടങ്ങിക്കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ