പൊലിസില്‍ സ്‌ഫോടനാത്മകമായ സ്ഥിതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: കേരള പൊലിസില്‍ സ്‌ഫോടനാത്മകമായ സ്ഥിതിയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്റ്റേഷന്‍ ഭരണം പൊലിസ് അസോസിയേഷന്റെ കയ്യിലാണ്. പൊലിസിനെ സര്‍ക്കാര്‍ പൂര്‍ണ്ണമായും രാഷ്ട്രിയവല്‍കരിച്ചു. എസ്.ഐമാരെ സ്റ്റേഷന്‍ ചുമതലയില്‍ നിന്നു മാറ്റിയതാണ് തിരിച്ചടിയായത്. പൊലിസില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റിയുടെ പങ്കും അന്വേഷിക്കണമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.