‘എ ആര്‍ റഹ്മാന്‍ ഷോ’ മാറ്റിവച്ചു ; പുതുക്കിയ തീയതി പിന്നീട്; പണം തിരികെ നല്‍കും

കനത്തെ മഴയെ തുടര്‍ന്ന് ‘എ ആര്‍ റഹ്മാന്‍ ഷോ’ മുടങ്ങിയതില്‍ ഖേദം പ്രകടിപ്പിച്ച് ഫ്ളവേഴ്‌സ് ടി വി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശക്തമായ മഴയില്‍, പരിപാടിക്കായി സ്ഥാപിച്ച ഇലക്ട്രിക് കേബിളുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലാണ്. ഈ സാഹചര്യത്തില്‍ ഷോ നടത്തുന്നത് അത്യന്തം അപകടകരമാണെന്ന് വിദഗ്ധര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി മാറ്റിവച്ചത്. പണമടച്ച് ടിക്കറ്റ് വാങ്ങിയവര്‍ക്ക് മൂന്നു ദിവസത്തിനകം റീഫണ്ട് ചെയ്യും.

റഹ്മാന്‍ സംഗീതത്തിന്റെ മാസ്മരികത ആസ്വദിക്കാന്‍ എത്തിയവര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും, ക്ഷമ ചോദിക്കുന്നുവെന്നും ഫ്ളവേഴ്സ് ടിവി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ