ചെങ്ങന്നൂരില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് 20ന് ശേഷം വ്യക്തമാക്കുമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് മേയ് 20ന് ശേഷം വ്യക്തമാക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ബിജെപി കേന്ദ്ര നേതൃത്വവുമായി ബിഡിജഐസ് നടത്തുന്ന ചര്‍ച്ചകള്‍ അനുസരിച്ചായിരിക്കും വെള്ളാപ്പള്ളി ചെങ്ങന്നൂരിലെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുക.

അതേസമയം ബിജെപിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ മാത്രമേ ചെങ്ങന്നൂരില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുകയൊള്ളുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വരുന്ന ദിവസങ്ങളില്‍ പ്രശ്‌നപരിഹാരത്തിന് സാധ്യതയുണ്ട്. ഇതിന് ശേഷം പ്രചാരണത്തിനിറങ്ങും. നേതൃത്വത്തിനുള്ള അതൃപ്തി അണികള്‍ക്കുമുണ്ടാകും. ഇത് എന്‍ഡിഎയുടെ വോട്ടിനെ ബാധിച്ചേക്കാമെന്നും തുഷാര്‍ പറഞ്ഞു.