ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്: ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം; കുമാരസ്വാമി മുഖ്യമന്ത്രിയായേക്കും

ബംഗളൂരു: കര്‍ണാടകയില്‍ വലിയ ഒറ്റകക്ഷിയായ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപ്രതീക്ഷിത കരുനീക്കവുമായി കോണ്‍ഗ്രസ്.

ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് കോണ്‍ഗ്രസ് കരുക്കള്‍ നീക്കിയത്. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. ഇതിനു പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു.

അദ്ദേഹം കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ചു. ഇരു പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കും.സംസ്ഥാനത്ത് ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ്‌ കോണ്‍ഗ്രസ് അതിവേഗം കരുനീക്കിയത്. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു സഖ്യനീക്കം.

മന്ത്രിമാരേയും മറ്റും ജെഡിഎസിനു തീരുമാനിക്കാം. സര്‍ക്കാരില്‍ കോണ്‍ഗ്രസ് പങ്കാളിത്തമുണ്ടാകും. ഉപമുഖ്യമന്ത്രിസ്ഥാനവും ആറു മന്ത്രി സ്ഥാനവും കോണ്‍ഗ്രസ് വഹിക്കും. മുഖ്യമന്ത്രിസ്ഥാനവും 14 മന്ത്രിമാരും ജെഡിഎസിന്.

കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ സമ്മതമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ജെ.ഡി.എസിനെ പിന്‍തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു ചുമതലയുള്ള കെസി വേണുഗോപാലും പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. കോണ്‍ഗ്രസ് സഖ്യത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. സഖ്യസാധ്യത തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെഡിഎസിനെ സമീപിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെ കാണാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ തിരിച്ചയച്ചു.

View image on TwitterView image on Twitter

View image on TwitterView image on Twitter