ജോര്‍ജ്, ഹാരിസ്, ഖാദര്‍- കര്‍ണാടകയിലെ മലയാളി ജനപ്രതിനിധികള്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികളായ മൂന്നു സ്ഥാനാര്‍ഥികള്‍ക്കു വിജയം.കോണ്‍ഗ്രസിനു വേണ്ടി മത്സരിച്ച കെ.ജെ ജോര്‍ജ്, എന്‍.എ ഹാരിസ്, യു.ടി ഖാദര്‍ എന്നിവരാണ് വിജയിച്ചത്.

സിദ്ധരാമയ്യ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പു മന്ത്രിയായിരുന്നു കെ ജി ജോര്‍ജ്. സര്‍വജ്ഞപുര മണ്ഡലത്തില്‍നിന്നാണ് ഇദ്ദേഹം വിജയിച്ചത്. മാംഗ്ലൂര്‍ സിറ്റിയില്‍ന്നാണ് സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായ യു.ടി ഖാദറിന്റെ വിജയം. ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് എന്‍.എ ഹാരിസ് വിജയിച്ചിരിക്കുന്നത്.