കണ്ണീരണിഞ്ഞ് തമിഴകം; രാജാജി ഹാളിന് മുന്നില്‍ ലാത്തിചാര്‍ജ്

    ജയലളിതയുടെ മൃതശരീരം പൊതുദര്‍ശനത്തിനു വച്ചിരിക്കുന്ന രാജാജി ഹാളിനു മുന്നില്‍ ലാത്തിചാര്‍ജ്ജ്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ചവരെ പൊലീസ് തടഞ്ഞു. ഹാളിലേക്ക് പ്രവേശനം അനുവദിക്കാത്തതിനാലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
    തങ്ങളുടെ അമ്മയെ ഒരുനോക്ക് കാണാനായി ആയിരകണക്കിനാളുകളാണ് രാജാജി ഹാളിന് പുറത്ത് തടിച്ചുകൂടിയിട്ടുള്ളത്. ഹാളിന്റെ നാല് കവാടങ്ങളും പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

    img_3416
    രാജാജി ഹാളിന്റെ പടിക്കെട്ടുകളില്‍ എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ ഇരിക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ ജയലളിതയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ മുറവിളി കൂട്ടുകയാണ്. വൈകിട്ടു നാല് വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷം ജയലളിതയുടെ മൃതശരീരം സംസ്‌കാരത്തിനായി മറീന ബീച്ചിലേക്ക് കൊണ്ട് പോകും. മറീനാ ബീച്ചില്‍ എംജിആര്‍ സ്മാരകത്തിനടുത്തായിരിക്കും ജയലളിതയ്ക്കും അന്ത്യവിശ്രമമൊരുക്കുന്നത്.