വാഷിംഗ്ടൺ: ന്യൂ ജെഴ്സിയിൽ സ്കൂൾ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു മരണം. 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മൗണ്ട് ഒലിവിൽ ന്യൂ ജെഴ്സി ദേശീയ പാതയിലായിരുന്നു അപകടം. ഒരു വിദ്യാർഥിയും അധ്യാപകനുമാണ് മരിച്ചത്.
ബസിൽ 38 വിദ്യാർഥികളും ഏഴ് മുതിർന്നവരുമാണ് ഉണ്ടായിരുന്നത്. വാട്ടർലൂവിലെ ഈസ്റ്റ് ബ്രൂക് മിഡിൽ സ്കൂളിലെ വിദ്യാർഥികൾ പഠനയാത്ര നടത്തുന്നതിനിടെയാണ് അപകടം. മൂന്നു ബസുകളിലായാണ് വിദ്യാർഥികൾ പഠനയാത്ര പോയത്.