വിചാരവേദിയില്‍ കോരസന്റെ വാല്‍ക്കണ്ണാടിയുടെ പ്രകാശനവും പുസ്തക ചര്‍ച്ചയും നടന്നു

സാംസി കൊടുമണ്‍

2018 മെയ്, 13 ആം തിയ്യതി കെ.സി.എ.എന്‍.എയില്‍ വെച്ച്, ഡോ. എന്‍. പി. ഷീലയുടെ അദ്ധ്യക്ഷതില്‍ കൂടിയ വിചാരവേദിയില്‍ വെച്ച്, ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ കോരസന്റെ പ്രഥമ ലേഖന സമാഹാരമായ “വാല്‍ക്കണ്ണാടി’യുടെ പ്രകാശനം ഫാ. ജോണ്‍ തോമസ് ആലുമ്മൂട്ടില്‍, കേരളാ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ അംഗവും പ്രമുഖ രാഷ്ട്രിയ പ്രവര്‍ത്തകയുമായ സിമ്മി റോസ് ബെല്‍ജോണിന് നല്‍കികൊണ്ട് നിര്‍വഹിച്ചു.

തുടര്‍ന്നുനടന്ന പുസ്തക ചര്‍ച്ചയില്‍, സാംസി കൊടുമണ്‍, ലോക മാതൃദിനത്തില്‍ എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേര്‍ന്നു.. തുടര്‍ന്ന് വിചാരവേദിയെപ്പറ്റിയുള്ള ഒരു ലഘു വിവരണത്തോട്, കോരസനെ സദസിന് പരിചയപ്പെടുത്തുകയും, ഒപ്പം സന്നിഹിതരായിരുന്നവരെ ചര്‍ച്ചയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ഡോ. നന്ദകുമാര്‍ വാല്‍ക്കണ്ണാടിയിലൂടെ കടന്നു പോകുന്ന ബിംബ പ്രതിബിംബങ്ങളെ സൂഷ്മമായി നിരീക്ഷിച്ച് അവതിരിപ്പിച്ച പ്രബന്ധം പുസ്തക ചര്‍ച്ചയെ പ്രൗഡഗംഭിരമാക്കി. ദേശിയവും അന്തര്‍ദേശിയവുമായ വിഷയങ്ങളിലെ വൈവിധ്യം വാല്‍ക്കണ്ണാടിയെ വേറിട്ട ഒരു വായനാ അനുഭമാക്കി മറ്റുന്നു. പ്രശനങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമല്ല പ്രതിവിധിയും നിര്‍ദ്ദേശിക്കുന്നു. നമ്മുടെ ഉള്ളില്‍ അന്തര്‍ലീനമായി കിടക്കുന്ന വര്‍ക്ഷിയതയുടെ വിഷമുള്ളുകളെ വാല്‍ക്കണ്ണാടി ചൂണ്ടിക്കാട്ടുന്നു.. ആശയങ്ങളെ വായനക്കാരിലേക്ക് നേര്‍ക്കുനേര്‍ എത്തിçന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ടെന്നും  അദ്ദേഹം നിരീക്ഷിച്ചു.

ഇതിലെ ഒരൊ ലേഖനവും അതതു കാലങ്ങളെ അടയാളപ്പെടുത്താന്‍ എഴുതിയിട്ടുള്ളതാണങ്കിലും, അതിന്റെ കാലികപ്രസ്കതി ഒരിക്കലും നഷപ്പെടുന്നില്ല എന്നുള്ളതാണ് ഈ കൃതിയുടെ സവിശേഷത എന്ന് ബാബു പാറയ്ക്കല്‍ ചൂണ്ടിക്കാട്ടി. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ആകുലതകള്‍ എന്ന ലേഖനം അവസാനിക്കുന്നത്, ”ഇനി എന്തായാലും അനുഭവിയ്ക്ക എന്നുള്ളതാണ് അമേരിക്കക്കാരുടെ വിധി.’ ഈ പ്രവചനം എത്ര സത്യമായി എന്ന് ഒരൊദിവസവും തെളിയിച്ചുകൊണ്ടിരിക്കുയാണന്ന് ബാബു പാറíല്‍ ഓര്‍മ്മപ്പെടുത്തി.

തലമുറകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നന്മകളുടെ ഒരു പാഠപുസ്തകമായിതീരട്ടെ ഈ വാല്‍ക്കണ്ണാടി എന്ന് സിമി റോസ് ബെല്‍ജോണ്‍ ആശംസിച്ചു. തന്റെ അന്വേഷണാത്സുകമായ പുത്തന്‍ അറിവുകള്‍ പങ്കുവെയ്ക്കാന്‍ കഴുന്നതോടോപ്പം, സാമൂഹ്യക വിമര്‍ശനം എന്ന പ്രതിബദ്ധതയും ഈ കൃതി നിര്‍വഹിക്കുന്നുണ്ടന്ന് ഷാജു സാം അഭിപ്രായപ്പെട്ടു. കാര്യമാത്രപ്രസക്തമായ കാര്യങ്ങള്‍ നിരന്തരം നിര്‍ഭയം, പറയാന്‍ ശ്രമിçന്ന ചèറ്റത്തെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ലന്ന് സിബി ഡേവിഡ് പറഞ്ഞു. നല്ല എഴുത്തുകാരന് വേണ്ട ധൈര്യം, വിഷയ വൈവിധ്യം, അന്വേഷണം, മാനവരാശിയോടൂള്ള കരുതല്‍, ഉപയോഗിക്കുന്ന വാക്കുകളിലെ ശ്രദ്ധ എന്നിവ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് മഹിമ പ്രസിഡന്റ് രഘുനാഥന്‍ നായര്‍ പറഞ്ഞു. പുതുമഴയ്ക്ക് പൂഴിമണ്ണിന്റെ മണം പ്രസരിക്കുന്നപോലെ  ഈ കൃതീയിലെ മളയാളത്തിന്റെ മണം നിറഞ്ഞുനില്‍çന്ന æറിപ്പുകള്‍ക്ക് നല്ല വശ്യതയുണ്ടന്ന് ഫാ. ജോണ്‍ തോമസ് അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ മീഡിയയില്‍ വേഗത്തില്‍ പ്രസിദ്ധികരിക്കാന്‍ സാധിക്കും എന്നതിനാല്‍, പ്രിന്റുമിഡിയയെ പലപ്പോഴും എഴുത്തുകാര്‍ അവഗണിക്കുന്നു. എന്നാല്‍ പ്രിന്റുമിഡിയകള്‍ ഒê വലിയ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജിന്‍സ് മോന്‍ സക്കറിയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ചെറിയ വാതായനത്തിലൂടെ അകത്തു കടക്കുമ്പോള്‍ വിശാലമായ ഒരു ലോകമാണ് ദൃഷ്ടിഗോചരമാകുന്നത്. കണ്ണാടിലെ സുന്ദര സ്വപ്നങ്ങള്‍ ഗൗരവതരമാകുന്നത് നൊടിയിടനേരം കൊണ്ടാണìം വര്‍ഗിസ് ചുങ്കത്തില്‍ നിരീക്ഷിച്ചു. ഒരൊæറിപ്പിനും വേണ്ട ഗൃഹപാഠം ചെയ്യുന്നതും, അതിനായി എടുക്കുന്ന ത്യാഗവും നേരിട്ടറിയാന്‍ കഴിയുന്നുണ്ടന്ന് എബ്രഹാം മാമ്മന്‍ പ്രസ്താവിച്ചു. രാജു എബ്രഹാം, വര്‍ഗിസ് ലൂക്കോസ്, രാജു തോമസ് എന്നിവരും ലേഖനത്തിന്റെ വിവിധനന്മകളെ ഉദാഹരിച്ചു സംസാരിച്ചു.

പേടിയുള്ളവര്‍ എഴുത്തു നിര്‍ത്തുന്നതാണ് നല്ലതെന്ന്, ചര്‍ച്ചകളെ ഉപസംഹരിച്ചുകൊണ്ട് ഡോ. എന്‍. പി. ഷീല പറഞ്ഞു. പലര്‍ക്കും അപ്രീയമാæം എന്ന ഭയത്താല്‍ പറയാനുള്ള കാര്യങ്ങള്‍ പറയാതിരിക്കുന്നത് ഭീരുത്വമാണ്. എന്നാല്‍ കോരസണ്‍ വാല്‍ക്കണ്ണാടിയിലൂടെ തനിക്ക് പറയാനുള്ളതൊക്കെ സധൈര്യം പറഞ്ഞിരിക്കുന്നു എന്നുള്ളത് അഭിമാനാര്‍ഹമാണ്. നല്ലയൊരു ലോകത്തിë വേണ്ടി സ്വപ്നം കാണാനായി ഉറങ്ങു, സ്വപ്ന സാഷാത്കാരത്തിനായി ഉണര്‍ന്ന് പ്രവൃത്തിക്കു എന്നും അവര്‍ എഴുത്തുകാരെ ആഹുവാനം ചെയ്തു.

ഈ പുസ്തകം പ്രസിദ്ധികരിക്കുുന്നതിന് ധാരാളം പേരുടെ കരുതലും പ്രോല്‍സാഹനവും ഉണ്ടെന്നതിനാല്‍ ഇതിന്റെ മേന്മയുടെ അവകാശം അവര്‍ക്കുകൂടി പങ്കുവെയ്ക്കുകയാണന്ന് കോരസന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രചോദിപ്പിച്ചും, പ്രകോപിപ്പിച്ചും പ്രഭ ചൊരിഞ്ഞും ഈ ഉദ്യമത്തില്‍ ചേര്‍ന്നവരുണ്ട്. മനസ്സില്‍ തോന്നിയതൊക്കെ മറയില്ലാതെ വിളിച്ചു പറയാനും, കലര്‍പ്പില്ലാതെ സ്‌നേഹിക്കാനും എഴുത്തിന്റെ ലോകം തന്നെ പഠിപ്പിച്ചു എന്നും കോരസണ്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രഥമ പുസ്തകമായ വാല്‍ക്കണ്ണാടിയുടെ ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിക്കൊപ്പം വിചാരവേദിയോടുള്ള കൃതഞ്ജതയും അദ്ദേഹം അറിയിച്ചു.

Picture2

Picture3

Picture

Picture

Picture