ഫോമാ കണ്‍വന്‍ഷന്‍: റെനസന്‍സ് നിറഞ്ഞു ഇനി ഹയറ്റ് റീജന്‍സിയില്‍

ചിക്കാഗോ: 2018 ജൂണ്‍ 21 മുതല്‍ 24 വരെ ചിക്കാഗോ നഗരത്തില്‍ നടക്കുന്ന ഫോമാ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ നടക്കുന്ന ചിക്കാഗോയ്ക്ക് അടുത്ത് ഷാംബര്‍ഗ് സിറ്റിയിലെ റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററിലെ മുറികള്‍ നിറഞ്ഞതിനാല്‍, ഇനിയുള്ള രജിസ്‌ട്രേഷനുകള്‍ തൊട്ടടുത്തുള്ള ഹയറ്റ് റീജന്‍സിയില്‍ കൂടി മുറികള്‍ എടുക്കുവാന്‍ എക്‌സിക്യുട്ടീവ്/കണ്‍വന്‍ഷന്‍ കമ്മറ്റികള്‍ തീരുമാനിച്ചു. ഹയറ്റ് ഹോട്ടല്‍ ശൃംഗല ലോകത്തിലെ തന്നെ പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ ഹയറ്റ് ഹോട്ടലുകള്‍ ഉണ്ട്. കണ്‍വന്‍ഷന്‍ നടക്കുന്ന റെനസന്‍സ് ഹോട്ടലിന്റെ തൊട്ടടുത്തു തന്നെയുള്ള ഹയറ്റ് റീജന്‍സിയില്‍ മുറികള്‍ കിട്ടിയത് കൂടുതല്‍ സൗകര്യമായി എന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളവും, വൈസ് ചെയര്‍മാന്‍ ജോസ് മണക്കാട്ടും പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു വലിയ ടീം തന്നെ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സണ്ണി പറഞ്ഞു.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉത്ഘാടന കര്‍മ്മം നടത്തുന്ന കണ്‍വന്‍ഷന്‍, നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെ ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. താലപൊലിയും ചെണ്ടമേളവും തിരുവാതിരയും, ഒപ്പം ഭക്ഷണ മെനുവില്‍ ദോശ, ഇഡലി, പുന്നെല്ലിന്‍ ചോറും കറികളും, കുട്ടികള്‍ക്കായി യുവജനോത്സവം, വീട്ടമ്മമാര്‍ക്കായുള്ള സൗന്ദര്യ മത്സരം വനിതരത്‌നം, സൗന്ദര്യ റാണികളെ തിരഞ്ഞെക്കാനായി മിസ് ഫോമാ ക്വീന്‍, പുരുഷ കേസരികള്‍ക്കായി മലയാളി മന്നന്‍ മത്സരം, സീനിയേഴ്‌സ് ഫോറത്തിന്റെയും, വുമണ്‍സ് ഫോറത്തിന്റെയും ചര്‍ച്ചകള്‍ സെമിനാറുകള്‍ എന്ന് വേണ്ട, ഏതു വിഭാഗത്തിലുള്ളവര്‍ക്കും പങ്കെടുക്കാനാകുന്ന രീതിയിലാണ് പരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റൊരു പ്രത്യേകത, ബേബി സിറ്റിംഗാണ്. കുഞ്ഞുകുട്ടികളുള്ള അമ്മമാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനും പരിപാടികള്‍ കാണുവാനുമായി ഫോമായിലെ അമ്മമാര്‍ ബേബി സിറ്റിംഗും ഒരുക്കിയിട്ടുണ്ട്.

ജൂണ്‍ 22 വെള്ളിയാഴ്ച്ച വൈകിട്ട് സ്റ്റീഫന്‍ ദേവസിയും സംഘവും നടത്തുന്ന ഗാനമേള ഉണ്ടാകും. സമാപനം സമ്മേളനം ഉത്ഘാടനം ചെയ്യുന്നത് ശശി തരൂര്‍ എം.പി.യാണ്. സമാപന സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണം വിവേകാനന്ദനും ടീനു ടെല്ലെന്‍സും കൂടി നടത്തുന്ന ഗാനമേളയാണ്.

ഫോമാ യൂത്ത് ഫോറം നടത്തുന്ന സ്വരം ഫേസ് ബുക്ക് ഗാന മത്സരത്തിന്റെ വിജയിക്ക് ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെ സാക്ഷി നിര്‍ത്തി പാടുവാനുള്ള അവസരം ഉണ്ടാകും.
രണ്ടാം ഘട്ട രജിസ്‌ട്രേഷന്‍ െ്രെഡ വായ വാക്ക് ഇന്‍ ഡേയിലി രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി രജിസ്‌ട്രേഷനായി വിളിച്ചു തുടങ്ങി എന്ന് രജിസ്‌ട്രേഷന്‍ കമ്മറ്റിക്കു നേതൃത്വം നല്‍കുന്ന സിബിയും ബിനുവും പറഞ്ഞു.
2018 ജൂണ്‍ ഇരുപത്തിഒന്ന് മുതല്‍ ഇരുപത്തിനാല് വരെ ചിക്കാഗോയില്‍ നടത്തപ്പെടുന്ന ഫോമാ അന്താരാഷ്ട്ര ഫാമിലി കണ്‍വന്‍ഷനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
www.fomaa.net.

സമീപിക്കുക ബെന്നി വാച്ചാച്ചിറ 847 322 1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കല്‍ 773 478 4357, ലാലി കളപ്പുരയ്ക്കല്‍ 516 232 4819, വിനോദ് കൊണ്ടൂര്‍ 313 208 4952, ജോമോന്‍ കുളപ്പുരയ്ക്കല്‍ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്