രാജ്യത്തെ അഴിമതി തുടച്ചുനീക്കുമെന്ന് മോദി ഇനി പറയരുത്‌: സിദ്ധരാമയ്യ

ബംഗളൂരു: രാജ്യത്തെ അഴിമതി തുടച്ചുനീക്കുമെന്ന് ഇനി വാചകമടിക്കരുതെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ. തങ്ങളുടെ എം.എല്‍.എമാരെ കോഴകൊടുത്ത് ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ച യെദിയൂരപ്പയെയും കര്‍ണാട ബി.ജെ.പിയെയും രക്ഷിക്കാനായി ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്ന് യെദിയൂരപ്പ ട്വിറ്ററിലൂടെ ചോദിച്ചു.

യെദിയൂരപ്പ കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. സംഭാഷണത്തില്‍ യെദിയൂരപ്പ എം.എല്‍.എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്‌തെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. ഹിരേകേരൂര്‍ എം.എല്‍.എ ബി.സി പാട്ടീലും യെദിയൂരപ്പയും തമ്മിലുള്ള സംഭാഷണത്തിന്റെ ക്ലിപ്പാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.