കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുടെ ക്രിക്കറ്റ് പൂരം മെമ്മോറിയൽ ഡേ ക്രിക്കറ്റ് ന്യൂ യോർക്കിൽ

ന്യൂയോര്‍ക്ക്:ക്രിക്കറ്റിനോടുള്ള പുതുതലമുറയുടെ താല്‍പര്യം ഇന്ത്യയിലെപ്പോലെ തന്നെ അമേരിക്കയിലും വളര്‍ത്തികൊണ്ട് വരുന്നതില്‍ സ്റ്റാറ്റന്‍ ഐലണ്ടിന്റെ പങ്ക് എന്നും പ്രശംസനീയമാണ്, ചെറുതുംവലുതുമായ പുതിയലീഗുകകളും മത്സരങ്ങളും സംഘടിപ്പിക്കപ്പെടുന്നത് അനുദിനം ക്രിക്കറ്റ് അമേരിക്കയില്‍ വളര്‍ന്നുവരുന്നതിന് തെളിവാണ്.

വെടിക്കെട്ട് ഷോട്ടുകളുടെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുടെയും ക്രിക്കറ്റ് പൂരം.

മെയ്  26,27,28 തീയതികളില്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വെച്ചു നടക്കുന്ന സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മത്സരത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും 14 ല്‍ പരം ടീമുകള്‍ പങ്കെടുക്കും, 8 ഓവറുകളും 8 പ്ലയേഴ്‌സും മാത്രമാണ് ഓരോ ടീമിലും ഉള്ളത് അതുകൊണ്ടു തന്നെ പോരാട്ടത്തിനു അവസാന നിമിഷം വരെയും വീര്യം കൂടുതലായിരിക്കും.

മെയ് 26ന് രാവിലെ 7 മണിക്ക് ആരംഭിക്കുന്ന മത്സരം 28 ന് വൈകിട്ട് 6 മണിക്ക് അവസാനിക്കും.

300ല്‍ കൂടുതല്‍ കാണികള്‍ക്കു ഒരേസമയം ഇരിക്കുവാനുള്ള സ്വകാര്യത്തോടുകൂടിയ ക്രിക്കറ്റ് മൈതാനത്തില്‍ കേരളത്തിന്‍റെ തനതു നാടന്‍ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ടെന്നു സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സ് അറിയിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ന്യൂയോര്‍ക്കിന്‍റെ പ്രിയങ്കരമായി മാറിയ മെമ്മോറിയല്‍ ഡേ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് കാണുവാന്‍ അമേരിക്കയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ക്ഷണിക്കുന്നതായി സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സ് അംഗങ്ങള്‍ അറിയിച്ചു.

Ground Address
455 New Dorp Ln, Staten Island, NY 10306

Picture2