കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം

കോഴിക്കോട്: നിപ്പ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തിലുള്ള രോഗികള്‍ ഒഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു.

ജീവനക്കാര്‍ക്ക് അവധി നല്‍കുന്നത് നിയന്ത്രിക്കും. അത്യാവശ്യ മെഡിക്കല്‍ ലീവുകള്‍ മാത്രമെ അനുവദിക്കൂ. ജീവനക്കാര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള വസ്ത്രം ധരിക്കണമെന്ന അടിയന്തര നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.