നോട്ട് ക്ഷാമം എം.പിമാരെയും പിടിക്കൂടി

പാര്‍ലമെന്റിനുള്ളിലെ എ.ടി.എം കൗണ്ടര്‍ പ്രവര്‍ത്തിക്കാത്തതും പാര്‍ലമെന്റില്‍ വന്‍ ചര്‍ച്ചയായി സെന്‍ട്രല്‍ ഹാളിന് തൊട്ടു മുന്നിലുള്ള എ.ടി.എം കൗണ്ടറിലാണ് പണമില്ലാത്തതിനാല്‍ പൂട്ടിക്കിടക്കുന്നത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദാണ് ഇക്കാര്യം സഭയിലുന്നയിച്ചത്. പാര്‍ലമെന്റില്‍ പോലും നോട്ട് ക്ഷാമം അനുഭവപ്പെടുന്നെങ്കില്‍ പിന്നെ പുറത്തെക്കാര്യം പറയാനുണ്ടോ സര്‍, എന്ന് പരിഹസിച്ചു കൊണ്ടാണ് വിഷയം സഭയില്‍ ഉന്നയിച്ചത്.
നോട്ട് ക്ഷാമം മൂലം സാധാരണക്കാര്‍ അനുഭവിക്കുന്ന കഷ്ടപ്പെടുകള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നതിനിടയിലാണ് പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും നോട്ട്ക്ഷാമം അനുഭവിക്കുന്ന പ്രശ്‌നം ചൂണ്ടിക്കാണിച്ചത്.