കെവിന്റെ കൊലപാതകം; ഭാര്യ നീനുവിന്റെ സഹോദരന്‍ ഒന്നാം പ്രതി, പിതാവ് അഞ്ചാം പ്രതി

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഒന്നാം പ്രതിയും, പിതാവ് ചാക്കോ ജോണ്‍ അഞ്ചാം പ്രതിയും. പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചാക്കോയും, ഷാനു ചാക്കോയുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

നീനുവിന്റെ ഭര്‍ത്താവായ കെവിന്‍ ജോസഫിനെ കൊലപ്പെടുത്തുന്നതിന് ക്വട്ടേഷന്‍ നല്‍കിയത് മാതാപിതാക്കളുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരിപ്പോള്‍ ഒളിവിലാണ്.

കെവിന്റെ മരണം തന്റെ മാതാപിതാക്കള്‍ അറിയാതെ നടക്കില്ലെന്ന് കെവിന്റെ ഭാര്യ നീനുവും പറഞ്ഞിരുന്നു. കെവിന്റെ സാമ്പത്തിക നില അവര്‍ക്കു പ്രശ്‌നമായിരുന്നെന്നും തന്നെ വെട്ടിക്കൊലപ്പെടുത്തുമെന്ന ഭീഷണിയുണ്ടായിരുന്നെന്നും നീനു വ്യക്തമാക്കി.