രാജ്യസഭാ സീറ്റുകള്‍; സിപിഐഎമ്മിനും സിപിഐയ്ക്കും നല്‍കുന്ന കാര്യത്തില്‍ ധാരണ

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകള്‍ സിപിഐഎമ്മിനും സിപിഐയ്ക്കും നല്‍കുന്ന കാര്യത്തില്‍ ധാരണയായി. സിപിഐഎമ്മും സിപിഐയും ഓരോ സീറ്റുകളിലായിരിക്കും മത്സരിക്കുന്നത്. എല്‍ഡിഎഫ് യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.

കേരളാ കോണ്‍ഗ്രസ്സ് ഒഴികെയുള്ള എല്ലാ ഘടകകക്ഷികളും അവകാശവാദമുന്നയിച്ചു. എന്നാല്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കാമെന്നാണ് സിപിഐഎം മറുപടി നല്‍കിയത്.