ജെസ്‌നയെ കണ്ടെത്താന്‍ ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും

കോട്ടയം: ദുരൂഹസാഹചര്യത്തില്‍ കോട്ടയം മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്‌ന ജെയിംസിനെ കണ്ടെത്താന്‍ ഇന്ന് വനത്തില്‍ തെരച്ചില്‍ നടത്തും. മുണ്ടക്കയം, കുട്ടിക്കാനം, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലെ വനങ്ങളിലാണ് തെരച്ചില്‍ നടത്തുന്നത്. ജെസ്‌നയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വനത്തില്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പൊലീസ് ടീമാണ് തെരച്ചില്‍ നടത്തുക. ഇവര്‍ക്കൊപ്പം ജെസ്‌ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളെജിലെ വിദ്യാര്‍ഥികളും സംഘത്തിലുണ്ട്.

ബംഗലൂരു, മുംബൈ, മൈസൂരു, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് സ്‌ക്വാഡ് അന്വേഷണം നടത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ