ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേയ്ക്ക് ഉയരുന്നത് നാല് പേരുകള്‍ ; മുന്‍തൂക്കം കെ.സുരേന്ദ്രന്

പത്തനംതിട്ട: ബിജെപി സംസ്ഥാന പ്രസിഡന്റ് പദവിയിലേയ്ക്ക് ഉയരുന്നത് നാല് പേരുകള്‍. കെ. സുരേന്ദ്രന്‍, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. കേന്ദ്ര നേതാക്കളുമായി കൊച്ചിയില്‍ നടത്തുന്ന യോഗത്തിലാണ് തീരുമാനമുണ്ടാകുക.

അതേസമയം, കോര്‍ കമ്മിറ്റി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും യോഗത്തില്‍ കെ.സുരേന്ദ്രന് മുന്‍തൂക്കമെന്നാണ് വിവരം. ചര്‍ച്ചയില്‍ ശോഭാ സുരേന്ദ്രന്റെ പേര് കേന്ദ്രനേതാക്കള്‍ക്ക് മുമ്പില്‍ ശോഭ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍, കൃഷ്ണദാസ് വിഭാഗത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്‌കൊണ്ട് വ്യക്തിഗത പിന്തുണ കുറയാന്‍ കാരണമായി.

എന്നാല്‍, നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് ആര്‍എസ്എസ് അറിയിച്ചു. ദേശീയ സെക്രട്ടറി എച്ച്. രാജ, പ്രഭാരി നളീന്‍കുമാര്‍ കട്ടീല്‍ എന്നിവരാണു ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കുന്നത്. ജില്ല ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച നടക്കാനിരിക്കുകയാണ്.