കെവിന്‍ വധം: കോട്ടയം ഡിവൈഎസ്പിയെ സ്ഥലംമാറ്റി

തിരുവനന്തപുരം: കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കോട്ടയം ഡിവൈഎസ്പി ഷാജിമോന്‍ ജോസഫ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ എന്നിവരെ സ്ഥലം മാറ്റി. ചങ്ങനാശേരി ഡിവൈഎസ്പി ആര്‍.ശ്രീകുമാറിനെ കോട്ടയത്തു നിയമിച്ചു.

പൊതുസ്ഥലം മാറ്റത്തിന്റെ ഭാഗമായി ആകെ 20 ഡിവൈഎസ്പിമാരെ മാറ്റിയിട്ടുണ്ട്.