ചലച്ചിത്ര നടന്‍ ജോസിന് ലോസ്ആഞ്ചലസില്‍ ഉജ്വല സ്വീകരണം

മനു തുരുത്തിക്കാടന്‍

ലോസ് ആഞ്ചലസ്: അമേരിക്ക സന്ദര്‍ശിച്ച നടന്‍ ജോസിനും, പ്രമുഖ ബില്‍ഡര്‍ അലക്‌സാണ്ടര്‍ വടക്കേടത്തിനും ലോസ്ആഞ്ചലസില്‍ സുഹൃത്തുക്കളും, പൊതു പ്രവര്‍ത്തകരും സ്വീകരണം നല്‍കി. സെറിട്ടോസ് ടിബുറോണ്‍ ക്ലബ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജോസ് തന്റെ ചലച്ചിത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

പ്രമുഖ ഫോട്ടോഗ്രാഫറും സഹോദരനുമായ ഗബ്രിയേല്‍ ജോസഫിലൂടെ സംവിധായകന്‍ രാമു കാര്യാട്ടുമായുള്ള പരിചയമാണ് 1977-ല്‍ ആദ്യ ചിത്രമായ “ദ്വീപി’ലേക്ക് വഴിതുറന്നത്. തുടര്‍ന്നു 2017 വരെ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. അതില്‍ 20 എണ്ണത്തില്‍ നായകനായി. മലയാളത്തിലെ എല്ലാ പ്രമുഖ സംവിധായകരുടേയും ചിതങ്ങളില്‍ അഭിനയിച്ചു. നാല്‍പ്പതു വര്‍ഷത്തെ മലയാള സിനിമയുടെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്ക്രിപ്റ്റിംഗിലുണ്ടായ പോരായ്മയാണ് മുന്‍ തലമുറയുമായി താരതമ്യം ചെയ്യുമ്പോള്‍ തോന്നുന്നതെന്ന് ജോസ് പറഞ്ഞു. എന്നാല്‍ കഴിവുള്ളവര്‍ വരുന്നുണ്ട്. കോട്ടയം ഒളശ്ശ സ്വദേശിയായ ജോസ് തിരുവനന്തപുരത്താണ് അപ്പോള്‍ താമസം. ഭാര്യയും മൂന്നു മക്കളുമുണ്ട്.

അശ്വതി ഗാര്‍ഡന്‍സ് എന്ന തിരുവനന്തപുരം നഗരത്തിലെ ആദ്യ പ്രൊജക്ട് പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്തതായി ബില്‍ഡര്‍ അലക്‌സ് വടക്കേടം പറഞ്ഞു. ഇപ്പോള്‍ കഴക്കൂട്ടത്ത് പുതിയ ഫ്‌ളാറ്റ് സമുച്ചയം നിര്‍മിച്ചു വരുന്നു. ടെക്‌നോ പാര്‍ക്ക്, ലുലു മാള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ക്ക് സമീപത്തായതിനാല്‍ വളരെ സൗകര്യപ്രദമാണ്.

പ്രവാസി ഗായകന്‍ ബിജു മാത്യു, ജോസ് അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചത് മധുരമായ ഓര്‍മ്മയായി. ജോണ്‍സണ്‍ ചീക്കന്‍പാറയില്‍, ഡയസ് മാത്യു, ജപ്പി ജോര്‍ജ്, സോദരന്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

Picture2

Picture3

Picture

Picture